വലിയതുറ: തലചായ്ക്കാനൊരിടം എന്ന ആവശ്യമുന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ കുടില്‍കെട്ടി സമരത്തിന്. കടലാക്രമണത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട് രണ്ട് വര്‍ഷമായി ഫിഷറീസ് സ്കൂളിലെ ദുരിതാശ്വസ ക്യാമ്പില്‍ കഴിയുന്ന 13 കുടുംബങ്ങളാണ് ബുധനാഴ്ച മുതല്‍ സമരം നടത്തുന്നത്. 2013ലെ കടലാക്രമണത്തില്‍ വലിയതുറ മുതല്‍ വേളാങ്കണി ജങ്ഷന്‍ വരെ വീടുകള്‍ നഷ്ടപ്പെട്ട 116 കുടുംബങ്ങളെയാണ് വലിയതുറ ഫിഷറീസ് സ്കൂളിലും സെന്‍റ് ആന്‍റണീസ് സ്കൂളിലുമായി പാര്‍പ്പിച്ചിരുന്നു. വീടുകള്‍ക്ക് ചെറിയ രീതിയില്‍ കേടുപാടുകള്‍ പറ്റിയവര്‍ കടലാക്രമണത്തിന് ശേഷം മടങ്ങി. എന്നാല്‍, വീടുകള്‍ പൂര്‍ണമായി തകര്‍ന്ന 46 കുടുംബങ്ങള്‍ ദുരിതാശ്വാസക്യാമ്പുകളില്‍ തന്നെ തങ്ങുകയായിരുന്നു. ഇതോടെ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളിലെ പഠനവും മുടങ്ങി. മുട്ടത്തറ സ്വീവേജ് ഫാമില്‍ സ്ഥിരം ദുരിതാശ്വാസ സംവിധാനമൊരുക്കുമെന്ന മന്ത്രി വി.എസ്. ശിവകുമാറിന്‍െറ ഉറപ്പിന്‍മേല്‍ 27 കുടുംബങ്ങള്‍ താല്‍ക്കാലികമായി വാടകവീടുകളിലേക്കും ബന്ധുവീടുകളിലേക്കും മാറി. അവശേഷിച്ച 19 കുടുംബങ്ങള്‍ സ്കൂളുകളില്‍ തന്നെ കഴിച്ചുകൂട്ടി. എന്നാല്‍, ഒന്നര വര്‍ഷം കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല. തലചായ്ക്കാനൊരിടമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്കുള്‍പ്പെടെ നിവേദനങ്ങള്‍ നല്‍കിയെങ്കിലും നിരാശയായിരുന്നു ഫലം. ഇതിനിടെ ചില രാഷ്ട്രീയക്കാര്‍ മുതലെടുപ്പിനും ശ്രമിച്ചു. തുടര്‍ന്നാണ് രാഷ്ട്രീയ പാര്‍ട്ടിക്കാരെ ഒഴിവാക്കിയുള്ള സമരത്തിന് ഇവര്‍ രംഗത്തത്തെിയത്. സമരം തുടങ്ങിക്കഴിഞ്ഞാല്‍ വീടുകള്‍ നഷ്ടമായ മറ്റുള്ളവര്‍കൂടി പങ്കാളികളാവുമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.