വാര്‍ഡ് ചിത്രം വ്യക്തമായി; സ്ഥാനാര്‍ഥികള്‍ക്കായി മുന്നണികള്‍ നെട്ടോട്ടത്തില്‍

കിളിമാനൂര്‍: സംവരണ വാര്‍ഡുകളുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ സ്ഥാനാര്‍ഥി നിര്‍ണയത്തെക്കുറിച്ച ചര്‍ച്ചകള്‍ക്ക് ചൂടേറുന്നു. സംവരണ വാര്‍ഡുകളിലും വനിതാ വാര്‍ഡുകളിലും സ്ഥാനാര്‍ഥികളെ കണ്ടത്തൊനുള്ള നെട്ടോട്ടത്തിലാണ് പ്രമുഖ മുന്നണികള്‍. നിലവിലെ ഭരണ-പ്രതിപക്ഷ അംഗങ്ങളില്‍ പലര്‍ക്കും അതത് വാര്‍ഡുകള്‍ ലഭ്യമല്ലാത്ത സാഹചര്യമാണ്. വാര്‍ഡ് വിഭജനം പൂര്‍ത്തിയായതോടെ സ്ഥാനാര്‍ഥി മോഹവുമായി നിന്ന പലരുടെയും സ്വപ്നങ്ങള്‍ കരിഞ്ഞു. സംവരണ വാര്‍ഡുകളിലെയും വനിതാ വാര്‍ഡുകളിലെയും സ്ഥാനാര്‍ഥികളെ കണ്ടത്തെുകയാണ് മുന്നണികളെ ആശങ്കയിലാക്കിയിരിക്കുന്നത്. ഗ്രാമീണമേഖലയില്‍ പ്രബല മുന്നണികളിലെ പ്രവര്‍ത്തകരായ സ്ത്രീകളുടെ പ്രാതിനിധ്യം വളരെ കുറവാണ്. ഇതാണ് സ്ഥാനാര്‍ഥിയെ കണ്ടത്തൊന്‍ കീറാമുട്ടിയായിരിക്കുന്നത്. ഇതിനിടയില്‍ സ്ഥാനാര്‍ഥിത്വം ആവശ്യപ്പെട്ട് ഘടകകക്ഷി നേതാക്കളും രംഗത്തത്തെിയിട്ടുണ്ട്. മുന്‍ തെരഞ്ഞെടുപ്പുകളെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ട് സി.പി.ഐ ഇതിനകം രംഗത്തത്തെിയതായി അറിയുന്നു. ആര്‍.എസ്.പിയും മുസ്ലിംലീഗും കോണ്‍ഗ്രസിന് വെല്ലുവിളിയായി മുന്‍നിരയിലത്തെിക്കഴിഞ്ഞു. വനിതാ സ്ഥാനാര്‍ഥികളായി കുടുംബശ്രീ, ആശാ പ്രവര്‍ത്തകരെയാണ് ഇരു മുന്നണികളും നോട്ടമിടുന്നത്. ബ്രാഞ്ച് കമ്മിറ്റികളും മണ്ഡലം കമ്മിറ്റികളുമൊക്കെയായി മുന്നണികള്‍ സജീവമായിക്കഴിഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.