പാറശ്ശാല: മുട്ടക്കോഴി തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ സമഗ്ര അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. സി.പി.എം, വി.എസ്.ഡി.പി തുടങ്ങിയ സംഘടനകളാണ് സമരവുമായി രംഗത്തത്തെിയത്. സി.പി. എം പ്രവര്‍ത്തകര്‍ ചെങ്കല്‍ സര്‍വിസ് സഹകരണബാങ്കിന് മുന്നില്‍ ധര്‍ണ നടത്തി. വി.എസ്.ഡി.പി പ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി. അതേസമയം മുട്ടക്കോഴി തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്ക് പ്രസിഡന്‍റടക്കം ആറോളം പേര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. ആറുമാസം മുമ്പാണ് ചെങ്കല്‍, വ്ളാത്താങ്കര, വട്ടവിള തുടങ്ങിയ പ്രദേശങ്ങളില്‍ വിഷ്ണു എന്‍റര്‍പ്രൈസസ് എന്ന സ്ഥാപനം മുട്ടക്കോഴി വളര്‍ത്തുന്ന സംരംഭവുമായി രംഗത്തത്തെിയത്. അഞ്ചോളം പേരടങ്ങുന്ന ഗ്രൂപ്പുകള്‍ക്ക് ഒരാളിന് ഒരുലക്ഷം രൂപ ബാങ്കില്‍നിന്ന് വായ്പയായി നല്‍കുമെന്നും കോഴിക്കൂടും കോഴിത്തീറ്റയും നല്‍കുമെന്നുമായിരുന്നു വ്യവസ്ഥ. പ്രദേശത്തെ നിരവധി ഗ്രൂപ്പുകളെ സംഘടിപ്പിച്ച് ബാങ്ക് പ്രതിനിധികളും പങ്കെടുത്ത് ക്ളാസ് നല്‍കിയാണ് അംഗങ്ങളെ ചേര്‍ത്തത്. ചെക് സംഘാടകര്‍ക്ക് നല്‍കുമ്പോള്‍ കോഴികളും കോഴിക്കൂടും വീട്ടിലത്തെിച്ചുകൊടുക്കും എന്നായിരുന്നു പറഞ്ഞിരുന്നത്. ചെക്കുകള്‍ അധികൃതര്‍ക്ക് കൈമാറി മാസങ്ങളായിട്ടും കോഴിയും കൂടും ലഭിക്കാത്തതിനെതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്താകുന്നത്. തട്ടിപ്പിന് ബാങ്ക് അധികൃതരുടെ ഒത്താശയുണ്ടെന്ന് ആരോപിച്ചായിരുന്നു ധര്‍ണ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.