തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊന്ന് തള്ളി

തിരുവല്ലം: ഹോമിയോ ഡിസ്പെന്‍സറി വളപ്പില്‍ തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊന്നെതിനത്തെുടര്‍ന്ന് പ്രതിഷേധം. തിരുവല്ലം കരിങ്കടമുകളിലാണ് സംഭവം. തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നിട്ടശേഷം കുഴി ശരിക്ക് മൂടാത്തതിനാല്‍ ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാരത്തെി പ്രതിഷേധിക്കുകയായിരുന്നു. സമീപത്ത് ക്ഷേത്രം ഉള്ളതിനാല്‍ പ്രശ്നത്തിന് സത്വരപരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. രാത്രി ഒമ്പതോടെ തിരക്കേറിയ ജങ്ഷന്‍ നാട്ടുകാര്‍ ഉപരോധിച്ചു. ഫോര്‍ട്ട് അസി. കമീഷണര്‍ സുധാകരപിള്ളയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തത്തെി സമരക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ നഗരസഭാ ജീവനക്കാരെ ഉപയോഗിച്ച് രാത്രി തന്നെ നായ്ക്കളുടെ മൃതശരീരം നീക്കം ചെയ്യാമെന്ന് ഉറപ്പുനല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.