കുളത്തുമ്മല്‍ വില്ളേജ് ഓഫിസ്: നാട്ടുകാര്‍ സമരത്തിലേക്ക്

കാട്ടാക്കട: വില്ളേജ് ഓഫിസറുടെ അലംഭാവം നിമിത്തം ഓഫിസ് പ്രവര്‍ത്തനം അവതാളത്തിലായ കുളത്തുമ്മല്‍ വില്ളേജ് ഓഫിസിനെതിരെ നാട്ടുകാര്‍ സമരത്തിലേക്ക്. മുമ്പ് കൈക്കൂലി കേസില്‍ വില്ളേജ് ഓഫിസറെ പൊതുജനങ്ങള്‍ പിടിപ്പിച്ചിരുന്നു. ഇതിന്‍െറ പകപോക്കലാണ് വില്ളേജ് ഓഫിസര്‍ ഇപ്പോള്‍ നടത്തുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. ഭൂമി വാങ്ങുന്നയാള്‍ നേരിട്ടത്തെിയാല്‍ മാത്രമേ പോക്കുവരവ് അപേക്ഷ സ്വീകരിക്കുകയുള്ളൂവെന്ന വില്ളേജ് ഓഫിസറുടെ നടപടിയും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. വില്ളേജ് ഓഫിസറുടെ കെടുകാര്യസ്ഥതകാരണം വില്ളേജ് ഓഫിസില്‍നിന്ന് വിതരണം ചെയ്യേണ്ട വിവിധ സര്‍ട്ടിഫിക്കറ്റുകളും പോക്കുവരവ് അപേക്ഷകളും ആഴ്ചകള്‍ നീളുന്ന സ്ഥിതിയാണിപ്പോള്‍. മൂന്ന് വില്ളേജ് അസിസ്റ്റന്‍റുമാരുടെ സേവനം വേണ്ട ഓഫിസിലിപ്പോള്‍ രണ്ടുപേര്‍ മാത്രമാണുള്ളത്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ ഭൂനികുതി അടയ്ക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടക്കുന്നില്ല. എന്നാല്‍, വിഷയം ജനകീയസംഭവമാക്കി സര്‍ക്കാറിനെതിരെ തിരിച്ചുവിടാനുള്ള ശ്രമങ്ങളാണ് പ്രതിപക്ഷം ആലോചിക്കുന്നത്. മൂന്നു മാസം മുമ്പ് നല്‍കിയ പോക്കുവരവ് അപേക്ഷകള്‍ ഉള്‍പ്പെടെയുള്ള നിരവധി അപേക്ഷകളില്‍ ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ളെന്നാണ് നാട്ടുകാരുടെ പരാതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.