കിഴുവിലം പഞ്ചായത്തില്‍ വിവിധ പദ്ധതികള്‍ക്ക് തുടക്കം

ആറ്റിങ്ങല്‍: നാല്‍പതോളം വിധവകള്‍ക്ക് വീടു വെച്ചുനല്‍കുന്നത് കാരുണ്യപൂര്‍വമായ നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. തൊഴിലുറപ്പ് പദ്ധതി വിജയകരമായി നടപ്പാക്കുന്നതില്‍ ജില്ലയില്‍ ഒന്നാമതത്തെി എന്നുള്ളതും പഞ്ചായത്തിന്‍െറ പ്രവര്‍ത്തനമികവിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. കിഴുവിലം പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി. ശശി എം.എല്‍.എ അധ്യക്ഷത വഹിച്ചു. അഡ്വ.ബി. സത്യന്‍ എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ഒ.എസ്. അംബിക, വൈസ് പ്രസിഡന്‍റ് ജി. വേണുഗോപാലന്‍ നായര്‍, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ഐ. രാധാരഞ്ജിനി, ടി. സുനില്‍, എസ്. സുലഭ, പഞ്ചായത്തംഗങ്ങളായ എസ്. ചന്ദ്രന്‍, കൂടത്തില്‍ ഗോപിനാഥന്‍, എന്‍. രഘു, അനില്‍കുമാര്‍, ശശിധരന്‍, മിനിമോള്‍, ഇടയ്ക്കോട് സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് ജി. വിശ്വംഭരന്‍, പഞ്ചായത്ത് സെക്രട്ടറി എന്‍. വിജയകുമാര്‍, മനോജ് ബി ഇടമന, വി. സോമന്‍നായര്‍, പ്രമോദ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് എസ്. വിനീത സ്വാഗതവും പഞ്ചായത്തംഗം വി.എസ്. വിജുകുമാര്‍ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.