കാറില്‍നിന്ന് കവര്‍ച്ച; ബാഗ് കണ്ടത്തെി

തിരുവനന്തപുരം: പണം വിതറി ശ്രദ്ധതിരിച്ച് കാറില്‍നിന്ന് പണവും ബാഗും കവര്‍ന്ന സംഭവത്തില്‍ നഷ്ടമായ ബാഗ് ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടത്തെി. എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് പണവും മോഷ്ടാക്കള്‍ കവര്‍ന്നു. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് മുന്നില്‍ ശനിയാഴ്ച ഉച്ചക്കാണ് നോട്ട് വിതറി കവര്‍ച്ച നടത്തിയത്. ക്ഷേത്രദര്‍ശനത്തിനിറങ്ങിയ ആയൂര്‍ സ്വദേശി രശ്മിയുടെ ബാഗാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. നാല് എ.ടി.എം കാര്‍ഡുകളും പാസ്പോര്‍ട്ടും പണവും നഷ്ടമായിരുന്നു. ഈ ബാഗാണ് ഞായറാഴ്ച ഉപേക്ഷിക്കപ്പെട്ടനിലയില്‍ പൊലീസ് കണ്ടത്തെിയത്. വഞ്ചിയൂര്‍ ചെട്ടികുളങ്ങര ഭാഗത്ത് റെയില്‍വേ ട്രാക്കിലാണ് ബാഗ് കണ്ടത്തെിയത്. ബാഗില്‍നിന്ന് രണ്ട് ലൈസന്‍സുകളും ഒരു ക്രെഡിറ്റ് കാര്‍ഡും കിട്ടി. നഷ്ടമായ ബാഗ്തന്നെയാണെന്ന് സ്ഥിരീകരിച്ച പൊലീസ് ഉടമക്ക് അവ തിരികെ നല്‍കി. അതേസമയം, ബാഗില്‍നിന്ന് നഷ്ടമായ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് 22000 രൂപ മോഷ്ടാക്കള്‍ കവര്‍ന്നതായി കണ്ടത്തെി. പുത്തന്‍ചന്ത ഭാഗത്തെ എ.ടി.എമ്മില്‍നിന്നാണ് പണം എടുത്തത്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പൊലീസ് അന്വേഷിച്ചുവരുന്നു. മോഷ്ടാക്കളെക്കുറിച്ച് സൂചനകള്‍ ലഭിച്ചിട്ടില്ളെങ്കിലും എ.ടി.എം കൗണ്ടറിലെ സി.സി ടി.വി ദൃശ്യങ്ങള്‍ ഉപയോഗിച്ച് സംഘത്തെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് ഫോര്‍ട്ട് പൊലീസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.