കാട്ടാക്കട: കാട്ടാക്കടയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ജില്ലാഭരണകൂടത്തിന്‍െറ അധ്യക്ഷതയില്‍ വിവിധ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി യോഗം ചേര്‍ന്ന് ഒരുവര്‍ഷം കഴിഞ്ഞിട്ടും നടപടിയില്ല. കഴിഞ്ഞവര്‍ഷം സബ് കലക്ടര്‍ കാര്‍ത്തിക് നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പ് മേധാവികളും രാഷ്ട്രീയപാര്‍ട്ടി നേതാക്കളും പഞ്ചായത്ത് ഭാരവാഹികളും പങ്കെടുത്തിരുന്നു. പൊളിഞ്ഞ റോഡുകള്‍ അടിയന്തരമായി ഗതാഗതയോഗ്യമാക്കാമെന്ന് പൊതുമാരാമത്ത് വകുപ്പും ജങ്ഷനിലെ വാഹന പാര്‍ക്കിങ്ങിന് ക്രമീകരണം ഏര്‍പ്പെടുത്താമെന്ന് പഞ്ചായത്ത്-പൊലീസ്-മോട്ടോര്‍ വാഹന വകുപ്പും യോഗത്തില്‍ ധാരണയായി. എന്നാല്‍, ഇവയൊന്നും നടപ്പാക്കാന്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും അധികൃതര്‍ക്കായില്ല. ജില്ലാ ഭരണകൂടത്തിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തെ പൊലീസ്-റവന്യൂ -പൊതുമരാമത്ത് അധികൃതര്‍ക്കൊപ്പം നിന്ന് പഞ്ചായത്ത് ഭരണസമിതി അട്ടിമറിച്ചതായി നാട്ടുകാരും പൊതുപ്രവര്‍ത്തകരും ആരോപിക്കുന്നു. കാട്ടാക്കടയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ റോഡ് ഉപരോധമുള്‍പ്പെടെ നിരവധി സമരങ്ങള്‍ ഇതിനകം നാട്ടുകാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുകയുണ്ടായി. റോഡിന്‍െറ ശോച്യാവസ്ഥയും വഴിവാണിഭവും ചിട്ടയില്ലാത്ത പാര്‍ക്കിങ്ങും കാരണം കാട്ടാക്കട സദാസമയവും വാഹനങ്ങള്‍ കുടുങ്ങി രൂക്ഷമായ ഗതാഗതക്കുരുക്കിലാകുന്നു. ഇതിനെതുടര്‍ന്ന് ഇവിടെ അപകടം പതിവായി. കഴിഞ്ഞവര്‍ഷം അമ്മയും കുഞ്ഞും റോഡപകടത്തില്‍ ദാരുണമായി മരിച്ചത് കാട്ടാക്കടയില്‍ വന്‍പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് ജില്ലാ ഭരണകൂടം ഇടപെടുകയും അടിയന്തരയോഗം നടത്തുകയും ചെയ്തത്. എന്നാല്‍, യോഗത്തിലെ പല തീരുമാനവും കടലാസില്‍ മാത്രം ഒതുങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.