കടവരാന്തയിലെ ദുരിതജീവിതത്തിനൊടുവില്‍ സദാനന്ദന് അഭയമായി

നേമം: മഞ്ഞും മഴയും വെയിലുമേറ്റുള്ള കടവരാന്തയിലെ ദുരിത ജീവിതത്തിനൊടുവില്‍ സദാനന്ദന് വൃദ്ധസദനം പുതിയ അഭയമായി. ആരോരുമില്ലാതെ ആറ് വര്‍ഷമായി റസല്‍പുരം ജങ്ഷനില്‍ കടവരാന്തയില്‍ കഴിഞ്ഞിരുന്ന പീയെന്നൂര്‍ക്കോണം സ്വദേശി സദാനന്ദനാണ്(64) ഒരു കൂട്ടം മനുഷ്യസ്നേഹികളുടെ ഇടപെടലിനെ തുടര്‍ന്ന് അഭയമൊരുങ്ങിയത്. 10 വര്‍ഷം മുമ്പുവരെ പാല്‍ സൊസൈറ്റിയില്‍ പാത്രങ്ങള്‍ കഴുകുന്ന ജോലിയായിരുന്നു സദാനന്ദന്. എന്നാല്‍ വയ്യാതായതോടെ ജോലി നഷ്ടപ്പെട്ടു. ഭാര്യ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു. ഭര്‍ത്താവ് മരണപ്പെട്ട മകള്‍ മക്കളോടൊപ്പം അനാഥാലയത്തിലാണ്. ഏക മകന്‍ നാടുവിട്ടുപോയി. അഭയത്തിനായുള്ള സദാനന്ദന്‍െറ ശ്രമങ്ങള്‍ക്ക് നിരാശയായിരുന്നു ഫലം. ഒടുവില്‍ കാട്ടാക്കട കോണ്‍ഗ്രസ് ബ്ളോക് പ്രസിഡന്‍റ് വണ്ടന്നൂര്‍ സന്തോഷ് മുന്നോട്ടുവരികയും വിഷയം സാമൂഹികനീതിമന്ത്രി ഡോ. എം.കെ. മുനീറിനെ അറിയിക്കുകയുമായിരുന്നു. മന്ത്രി വെള്ളനാട് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ശോഭന ജോര്‍ജിന് നല്‍കിയ നിര്‍ദേശത്തത്തെുടര്‍ന്നാണ് പഞ്ചായത്തിനുകീഴിലെ കാട്ടാക്കട കോങ്ങറക്കോണം കുളത്തോട്ടുമലയിലെ വൃദ്ധസദനത്തിലേക്ക് മാറ്റിയത്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് മഹേന്ദ്രന്‍, മൂങ്ങോട് മോഹനന്‍, എരുത്താവൂര്‍ ഷാനവാസ്, അഡ്വ. പള്ളിച്ചല്‍ സുനില്‍, നരുവാമൂട് രാമചന്ദ്രന്‍, നരുവാമൂട് ജോയി, പ്രിയദര്‍ശിനി, ശശിധരന്‍ റസല്‍പുരം, അനി, സജിത്, ആനന്ദന്‍ എന്നിവരും ചേര്‍ന്നാണ് സദാനന്ദന് പുതിയ ഇടം ഒരുക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.