ഏതു ജോലിയും ചെയ്യാനുള്ള മാനസികാവസ്ഥ ഉണ്ടാക്കാന്‍ കുട്ടികള്‍ ശ്രമിക്കണം –ഡി. ജി.പി

കാട്ടാക്കട: ജനങ്ങളുടെ ആവശ്യങ്ങള്‍ അറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ഡി.ജി.പി ടി.പി. സെന്‍കുമാര്‍ പറഞ്ഞു. കാട്ടാക്കട ഗ്രാമ പഞ്ചായത്തിന്‍െറ സിവില്‍ സര്‍വിസ് പരിശീലനത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡി.ജി.പി. വായന, കമ്യൂണിക്കേഷന്‍, എഴുത്ത്, പൊതുവിജ്ഞാനം എന്നിവയിലൂടെ ഏതൊരു ഉദ്യോഗാര്‍ഥിക്കും ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിയും എന്നാല്‍, ഏതുജോലിയും ചെയ്യാനുള്ള മാനസികാവസ്ഥ ഉണ്ടാക്കിയെടുക്കാന്‍ ചെറുപ്പത്തിലേ കഴിയണമെന്നും കേരളത്തിലിപ്പോള്‍ സിവില്‍ സര്‍വിസിനോടുള്ള താല്‍പര്യം കൂടിവരുന്നതായും അദ്ദേഹം പറഞ്ഞു . പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ജി. സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു. ഡോ. ജെ. ഹരീന്ദ്രന്‍നായര്‍ മുഖ്യാതിഥിയായിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രതിനിധി കെ. അനില്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്‍റ് രാധ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റിയംഗം എസ്. വിജയകുമാര്‍, ഗ്രാമ പഞ്ചായത്തംഗങ്ങള്‍, സെക്രട്ടറി സി.കെ. രാജേന്ദ്രന്‍, എം. രത്നാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കുട്ടികള്‍ക്ക് പഠനോപകരണങ്ങളും തിരിച്ചറിയല്‍ കാര്‍ഡും ഡി.ജി.പി സെന്‍കുമാര്‍ വിതരണം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.