വിതുര: ആരോഗ്യരംഗത്ത് സമഗ്ര വികസനമാണ് യു.ഡി.എഫ് സര്‍ക്കാറിന്‍െറ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വിതുരയില്‍ പൂര്‍ത്തീകരിച്ച വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും പുതിയ പദ്ധതികളുടെ പ്രഖ്യാപനവും ശിലാസ്ഥാപനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും പൊതുആരോഗ്യകേന്ദ്രങ്ങള്‍ സ്ഥാപിക്കുകയെന്ന ലക്ഷ്യത്തിലേക്ക് സര്‍ക്കാര്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഹോമിയോ ആശുപത്രി, ആയുര്‍വേദ ഡിസ്പെന്‍സറി, ആരോഗ്യ സബ് സെന്‍റര്‍ എന്നിവ എല്ലാ പഞ്ചായത്തുകളിലും സ്ഥാപിക്കുകയെന്നത് യു.ഡി.എഫ് സര്‍ക്കാറിന്‍െറ ലക്ഷ്യമാണ്. 41 പഞ്ചായത്തുകളില്‍ക്കൂടി ഹോമിയോ ഡിസ്പെന്‍സറികള്‍ നിലവില്‍ വന്നാല്‍ ലക്ഷ്യം പൂര്‍ത്തിയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിതുര ആശുപത്രിക്ക് താലൂക്ക് ആശുപത്രി പദവി നല്‍കാനുള്ള ആലോചന അന്തിമഘട്ടത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.എസ്. ശബരീനാഥ് എം.എല്‍.എ അധ്യക്ഷതവഹിച്ചു. സംസ്ഥാന വിവരാവകാശ കമീഷണര്‍ അഡ്വ. വിതുര ശശി, യുവജനക്ഷേമ ബോര്‍ഡ് വൈസ്ചെയര്‍മാന്‍ പി.എസ്. പ്രശാന്ത്, കാംഗോ ചെയര്‍മാന്‍ ചാരുപാറ രവി, ജില്ലാ പഞ്ചായത്തംഗം സോഫിതോമസ്, പഞ്ചായത്ത് പ്രസിഡന്‍റ് എല്‍.വി. വിപിന്‍ എന്നിവര്‍ സംസാരിച്ചു. ഇരുനിലകെട്ടി നവീകരിച്ച വിതുര ഗ്രാമപഞ്ചായത്ത് ഓഫിസ്, വിതുര ഗവ. വി.എച്ച്.എസ്.എസ് മന്ദിരം, ഗവ. യു.പി.എസ് പ്രവേശ കവാടം എന്നിവയുടെ ഉദ്ഘാടനം പഞ്ചായത്ത് അങ്കണത്തിലെ ഗാന്ധി പ്രതിമ അനാച്ഛാദനം എന്നിവ മുഖ്യമന്ത്രി നിര്‍വഹിച്ചു. പഞ്ചായത്ത് ഷോപ്പിങ് കോംപ്ളക്സ് ശിലാസ്ഥാപനം, അതുല്യം പദ്ധതി പ്രഖ്യാപനം, ട്രൈബല്‍ ഭവന പദ്ധതി പ്രഖ്യാപനം, ട്രൈബല്‍ ഭവന പദ്ധതി ചെക് വിതരണം, തൊഴിലുറപ്പ് സംഗമം എന്നിവ ഇതിനോടൊപ്പം നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.