തിരുവനന്തപുരം: നിരക്ഷരരും സമൂഹത്തില്‍ ഒറ്റപ്പെടുന്നവരുമായ കുട്ടികള്‍ക്കുവേണ്ടി പിന്നോട്ട് നടന്ന് നഗരം. പാവപ്പെട്ട കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മാഡ് (മെയ്ക്ക് എ ഡിഫറന്‍സ്) എന്ന സംഘടനയാണ് ‘ബാക്കത്തോണ്‍’ എന്ന വേറിട്ട പരിപാടി സംഘടിപ്പിച്ചത്. വിദ്യാഭ്യാസം നിഷേധിച്ച, സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്തപ്പെടുന്ന കുട്ടികള്‍ക്കുവേണ്ടി പോരാടുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിന് ചുറ്റും നടന്ന പരിപാടില്‍ 700ഓളം കുട്ടികള്‍ പങ്കെടുത്തു. പൂജപ്പുര മഹിളാമന്ദിരം, നാലാഞ്ചിറ സേക്രഡ് ഹാര്‍ട്ട്സ്, ശ്രീചിത്ര ഹോം, സി.എസ്.ഐ വില്‍സ് ഗേള്‍സ് ബോര്‍ഡിങ് ഹോം എന്നിവിടങ്ങളിലെ കുട്ടികള്‍ പങ്കെടുത്തു. പിന്നോട്ടുനടത്തത്തില്‍ കുട്ടികള്‍ക്ക് പുറമേ ജില്ലയിലെ വിവിധ കോളജുകളിലെയും സ്ഥാപനങ്ങളിലെയും പ്രതിനിധികളും പങ്കാളികളായി. ഇന്ത്യയിലെ പ്രധാന 23 നഗരങ്ങളിലെ മാഡ് സംഘടനകളും ബാക്കത്തോണ്‍ സംഘടിപ്പിച്ചു. അഗതിമന്ദിരങ്ങളില്‍ താമസിക്കുന്ന കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് രാജ്യവ്യാപകമായി ബോധവത്കരണം സംഘടിപ്പിക്കുകയും അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയുമാണ് മാഡിന്‍െറ പ്രധാന ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.