നേമം: ഒന്നര വര്‍ഷം മുമ്പുവരെ 62കാരിയായ പങ്കജവല്ലിയുടെ വിലാസം ഇങ്ങനെയായിരുന്നു. പങ്കജവല്ലി ടി.സി 53/46 നടരാജ ഭവന്‍, പുതിയ കാരയ്ക്കാമണ്ഡപം, തിരുവനന്തപുരം-19. കരമന-കളിയിക്കാവിള ദേശീയ പാതക്ക് സ്വന്തമായുണ്ടായിരുന്ന രണ്ടര സെന്‍റ് സ്ഥലം വിട്ടുനല്‍കിയതോടെ വിലാസംതന്നെ ഇല്ലാതായിരിക്കുകയാണ് ഈ വയോധികക്ക് ഇപ്പോള്‍ ഇവര്‍ കിടപ്പാടത്തിനായുള്ള നെട്ടോട്ടത്തിലാണ്. കലക്ടറേറ്റിന്‍െറ പടി കയറിയിറങ്ങിയിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് അവഗണനമാത്രമാണെന്ന് ഇവര്‍ പറയുന്നു. ദേശീയ പാതക്ക് പങ്കജവല്ലി തന്‍െറ ഭൂമി വിട്ടുനല്‍കിയത് 2014 ഏപ്രിലിലാണ്. പൂര്‍ണമായും വസ്തു എടുത്തവര്‍ക്ക് പുനരധിവാസ പദ്ധതിയില്‍ പകരം വീട് വെക്കാന്‍ മൂന്ന് സെന്‍റ് ഭൂമി നല്‍കുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നത്. ഭൂമി നല്‍കി ആറു മാസത്തിനുള്ളില്‍ ഇതു പ്രാവര്‍ത്തികമാക്കുമെന്ന് ഉറപ്പുംനല്‍കി. എന്നാല്‍, ഒന്നര വര്‍ഷം കഴിഞ്ഞിട്ടും ഒന്നും നടന്നില്ല. ഇവര്‍ക്ക് ഇതുവരെ കലക്ടറെ കാണാനും അനുവാദം കിട്ടിയിട്ടില്ല. തൃശൂരില്‍ ഒരു ബന്ധു വീട്ടിലാണ് പങ്കജവല്ലി ഇപ്പോള്‍ താമസിക്കുന്നത്. അവിടെനിന്നാണ് തലസ്ഥാനത്തേക്ക് പരാതി നല്‍കാന്‍ വരുന്നത്. കഴിഞ്ഞ 24ന് കലക്ടറെ കാണാന്‍ എത്തിയപ്പോഴും സ്ഥിതിക്ക് മാറ്റമുണ്ടായില്ല. സെക്ഷനിലെ ഡെപ്യൂട്ടി കലക്ടറെ കണ്ടപ്പോള്‍ ഫയല്‍ റവന്യൂ കമീഷന്‍ ഓഫിസിലാണെന്നറിഞ്ഞു. പബ്ളിക് ഓഫിസില്‍ കിട്ടിയാലേ എന്തെങ്കിലും ചെയ്യാനാകൂ എന്ന് മറുപടിയും ലഭിച്ചു. അതേ സമയം, ഇത്തരത്തില്‍ ഭൂമി വിട്ടുനല്‍കിയ 15 പേരാണ് പകരം ഭൂമിക്കായി കാത്തിരിക്കുന്നത്. ആറു മാസത്തേക്ക് വാടക ഇനത്തില്‍ 33,000 രൂപയും സാധനം മാറ്റാന്‍ 25,000 രൂപയുമടക്കം ആകെ 58,000 രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്. ഒരു വര്‍ഷം അതിക്രമിച്ചിട്ടും അധികൃതര്‍ മൗനം പാലിക്കുന്നത് വികസനത്തിന് ഭൂമി വിട്ടുനല്‍കിയവരോടുള്ള അവഗണനയാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.