കാട്ടാക്കട: വൃക്ക നല്‍കാന്‍ മാതാവ് തയാറാവുമ്പോഴും ചികിത്സക്ക് പണം കണ്ടത്തൊനാകാതെ വലയുകയാണ് 34 കാരന്‍. കാട്ടാക്കട എട്ടിരുത്തി മുതയില്‍ സജിഭവനില്‍ സജിയാണ് ചികിത്സക്ക് പണമില്ലാതെ വലയുന്നത്. കാലിവളര്‍ത്തലും കറവയും ഉപജീവനമാക്കിയ സജിക്ക് ജീവിതത്തില്‍ തിരിച്ചടികള്‍ തുടങ്ങിയിട്ട് ഏഴുവര്‍ഷത്തോളമായി. രോഗിയായ ഭാര്യ ആറുവര്‍ഷം മുമ്പ് മരിച്ചു. പിന്നീട് മാതാവിനും ഏകമകള്‍ക്കുമൊപ്പം താമസം തുടങ്ങിയ സജിക്ക് കഴിഞ്ഞ വര്‍ഷമാണ് രോഗം പടിപെട്ടത്. ഇതിനകം ഉള്ളതെല്ലാം വിറ്റുപെറുക്കിയും കടം വാങ്ങിയും ചികിത്സ നടത്തി. ഇതിനിടെയാണ് ഇരുവൃക്കകളും തകരാറിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചത്. പ്രാരബ്ധങ്ങളുടെ നടുവിലാണ് സജി ഇപ്പോള്‍. അവശേഷിക്കുന്ന അഞ്ച് സെന്‍റ് വസ്തുവും വീടും പണയപ്പെടുത്തി വായ്പ എടുത്തിരിക്കുകയാണ്. വായ്പ തിരിച്ചടവ് മുടങ്ങിയതിനാല്‍ ജപ്തി ഭീഷണിയും നിലവിലുണ്ട്. വൃക്ക മാറ്റിവെച്ചാല്‍ ജീവന്‍ നിലനിര്‍ത്താനാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വൃക്ക നല്‍കുന്നതിന് മാതാവ് തയാറാകുകയും പരിശോധനകള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. എന്നാല്‍, ശസ്ത്രക്രിയക്ക് പണം ഇല്ലാത്തതാണ് തടസ്സം. ഏക മകള്‍ 10ാം ക്ളാസിലാണ് പഠിക്കുന്നത്. പിതാവ് രോഗാവസ്ഥയിലായതോടെ മകളുടെ പഠനവും വഴിമുട്ടിയിരിക്കുകയാണ്. സുമനസ്സുകളുടെ സഹായം പ്രതീക്ഷിച്ച് സജി കാട്ടാക്കട കനറാ ബാങ്കില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍: 3869842006570. ഐ.എഫ്.എസ് കോഡ്: CNRB0003869.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.