ബോണസ് തുക നല്‍കിയില്ല; ഭാര്യയെയും മക്കളെയും വെട്ടിപ്പരിക്കേല്‍പിച്ചു

പൂന്തുറ: ഓണത്തിന് ലഭിച്ച ബോണസ് തുക നല്‍കിയില്ളെന്നാരോപിച്ച് ഭാര്യയെയും രണ്ടു മക്കളെയും ഗൃഹനാഥന്‍ വെട്ടിപ്പരിക്കേല്‍പിച്ചു. സംഭവത്തില്‍ കമലേശ്വരം വലിയവീട് ലെയ്നില്‍ നാസറിനെ(42) പൊലീസ് അറസ്റ്റ് ചെയ്തു. താജുന്നിസ മക്കളായ നിയാസ് (20) മുസ്തഫ(19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂവരുടെയും പരിക്ക് ഗുരുതരമല്ല. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. ട്രേഡ് യൂനിയന്‍ തൊഴിലാളിയായ നാസര്‍ രണ്ടുവര്‍ഷം മുമ്പ് തന്‍െറ ജോലി മൂത്തമകന്‍ നിയാസിന് നല്‍കിയിരുന്നു. ഓണത്തോടനുബന്ധിച്ച് നിയാസിന് യൂനിയനില്‍നിന്ന് 21,000ത്തോളം രൂപ ലഭിച്ചു. അതില്‍നിന്ന് പകുതി നാസര്‍ ആവശ്യപ്പെട്ടെങ്കിലും നിയാസ് നല്‍കിയില്ല. തുടര്‍ന്ന് തിങ്കളാഴ്ച രാത്രി വീട്ടില്‍ മദ്യപിച്ചത്തെി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് നിയാസിന്‍െറ കഴുത്തിലും കൈയിലും വെട്ടുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇത് തടയാനത്തെിയപ്പോഴാണ് താജുന്നിസക്കും മുസ്തഫക്കും വെട്ടേറ്റത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.