നെയ്യാര്‍ മേള: ആദിവാസി ഊരും ഏറുമാടവും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു

നെയ്യാറ്റിന്‍കര: നെയ്യാര്‍മേള 12നാള്‍ പിന്നിടുമ്പോള്‍ ഓണാഘോഷങ്ങളുടെ മുഖ്യ ശ്രദ്ധാകേന്ദ്രമായി മുനിസിപ്പല്‍ സ്റ്റേഡിയം മാറുന്നു. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി പുതുമകളേറെയുള്ള കാഴ്ചകളാണ് ഇത്തവണത്തെ മേളയില്‍. ആദിവാസി ഊരും വള്ളി ഊഞ്ഞാലും മുളയില്‍ തീര്‍ത്ത ഏറുമാടവും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. കുടംപുളിയും പച്ചമുളകും ചേര്‍ത്ത് തയാറാക്കിയ മീന്‍കറിയും കപ്പയും സന്ദര്‍ശകര്‍ക്ക് മികച്ച രുചി പകരുന്നു. മിതമായ നിരക്കില്‍ മുളയരിപ്പായസവും ‘ഏഷ്യാഡു’ മൊക്കെ ഊരില്‍നിന്ന് കഴിച്ചുമടങ്ങാം. മേളയുടെ ആള്‍ത്തിരക്കില്‍നിന്ന് മാറി തോടിനുകുറുകെയുള്ള മേല്‍പാലം കയറിയാല്‍ നിശ്ശബ്ദമായ മരക്കൂട്ടങ്ങള്‍ക്കിടയിലേക്കത്തൊം. വനത്തിനുള്ളിലെ അനുഭവം പകരുന്നവിധമാണ് കോതമംഗലം സ്വദേശി ജെയിംസിന്‍െറ നേതൃത്വത്തില്‍ ആദിവാസി ഊരും അനുബന്ധ കാഴ്ചകളും ഒരുക്കിയിട്ടുള്ളത്. ശരീരത്തിന്‍െറ അസ്വസ്ഥതകള്‍ അകറ്റുന്ന 61 ഇനം പച്ചിലമരുന്നുകള്‍ ചേര്‍ത്ത ആവിക്കുളിയും മേളയിലത്തെുന്നവരെ ആകര്‍ഷിക്കുന്നു. പാഴ്വസ്തുക്കള്‍ കൊണ്ട് നിര്‍മിച്ച ശില്‍പങ്ങള്‍, സൂക്ഷ്മമായി മെനഞ്ഞെടുത്ത കുഞ്ഞുപായകള്‍ തുടങ്ങിയ ഊരിലെ കാഴ്ചകള്‍ ആരെയും വിസ്മയിപ്പിക്കും. ഷോപ്പിങ് നടത്താനിഷ്ടപ്പെടുന്നവര്‍ക്ക് അനുയോജ്യമായ വിധമാണ് സ്റ്റാളുകളുടെ ക്രമീകരണം. കമ്മല്‍, വാച്ചുകള്‍, മാലകള്‍ തുടങ്ങിയവയുടെ വിപുലശേഖരം ഒരുക്കിയിട്ടുണ്ട്. ഗൃഹോപകരണങ്ങളുടേതക്കം വിവിധ ഉല്‍പന്നങ്ങളും ലഭ്യമാണ്. ഗാന്ധിസ്മാരകനിധിയുടെ ആഭിമുഖ്യത്തില്‍ കളിമണ്‍ പാത്രങ്ങളുടെ തത്സമയ നിര്‍മാണം നേരില്‍ക്കാണാവുന്ന സ്റ്റാളും ജനശ്രദ്ധയാകര്‍ഷിക്കുന്നു. പുരാതന നാണയങ്ങളും വീട്ടുപകരണങ്ങളും ഒരുക്കിയിട്ടുള്ള സ്റ്റാള്‍, യുവപ്രതിഭകളുടെ കണ്ടുപിടിത്തങ്ങള്‍ അണിനിരക്കുന്ന ശാസ്ത്ര സാങ്കേതിക പ്രദര്‍ശനം, മാജിക് ഷോ തുടങ്ങിയവയും മേളയുടെ ആകര്‍ഷണങ്ങളാണ്. കേരള വ്യാപാരി വ്യവസായി സമിതി നഗരസഭയുടെയും റസിഡന്‍റ്സ് അസോസിയേഷനുകളുടെയും വിവിധ കലാ സാംസ്കാരിക സംഘടനകളുടെയും സഹകരണത്തോടെയാണ് മേള ഒരുക്കിയിരിക്കുന്നത്. നിംസ് മെഡിസിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ മെഡിക്കല്‍ ക്യാമ്പുകള്‍ വ്യാഴാഴ്ച ആരംഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.