നെയ്യാറ്റിന്‍കര: മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ ഫ്ളക്സുകള്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് തിരുപുറം, ചെങ്കല്‍ പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍ നടത്തുകയും പഴയകടയില്‍ റോഡ് ഉപരോധിക്കുകയും ചെയ്തു. പഴയകട പാഞ്ചിക്കടവ് പാലത്തിന്‍െറ നിര്‍മാണോദ്ഘാടനവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച മുപ്പതോളം ഫ്ളക്സ് ബോര്‍ഡുകളാണ് നശിപ്പിക്കപ്പെട്ടത്. സി.പി. എം പ്രവര്‍ത്തകരാണ് നശിപ്പിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. തിരുപുറം, ചെങ്കല്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതിനാണ് പഴയകടക്ക് സമീപം പാഞ്ചിക്കാട്ട് കടവില്‍ നെയ്യാറിന് കുറുകെ പാലം നിര്‍മിക്കുന്നത്. ഉദ്ഘാടനം ബുധനാഴ്ച വൈകീട്ട് നാലിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കാനിരിക്കെയാണ് സംഭവം. ഫ്ളക്സുകളെല്ലാം വലിച്ചുകീറിയ നിലയിലായിരുന്നു. സംഭവമറിഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പഴയകടയില്‍ തടിച്ചുകൂടിയത് സംഘര്‍ഷാവസ്ഥക്കിടയാക്കി. തുടര്‍ന്ന് റൂറല്‍ എസ്.പി ഷെഫിന്‍ അഹമ്മദ്, നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി എസ്. സുരേഷ്കുമാര്‍, പൂവാര്‍ സി.ഐ ഒ.എ. സുനില്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തത്തെി. വൈകീട്ട് ആറ് വരെയായിരുന്നു ഹര്‍ത്താല്‍. ഡി.സി.സി അംഗം തിരുപുറം ഗോപന്‍, മണ്ഡലം പ്രസിഡന്‍റ് ഡി. സൂര്യകാന്ത്, തിരുപുറം പഞ്ചായത്ത് പ്രസിഡന്‍റ് എസ്.എസ്. മിനി എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതിനെതുടര്‍ന്നാണ് റോഡ് ഉപരോധം അവസാനിപ്പിച്ചത്. സ്കൂളുകള്‍, പഞ്ചായത്ത് ഓഫിസ്, വില്ളേജ് ഓഫിസ് എന്നിവ പ്രവര്‍ത്തിച്ചില്ല. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സംഭവത്തില്‍ ആര്‍. സെല്‍വരാജ് എം.എല്‍.എ പ്രതിഷേധിച്ചു. ഫ്ളക്സുകള്‍ നശിപ്പിച്ചവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.