തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ കാണാതായ ഉദ്യോഗസ്ഥനെക്കുറിച്ച് വിവരമില്ല

ആറ്റിങ്ങല്‍: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ കാണാതായ ഉദ്യോഗസ്ഥനെ ഇനിയും കണ്ടത്തൊനായില്ല. സംഭവത്തില്‍ ദുരൂഹത തുടരുന്നു. ഇതിനിടെ, അന്വേഷണം ആന്ധ്രയിലേക്ക് വ്യാപിപ്പിച്ചു. ആറ്റിങ്ങല്‍ അവനവഞ്ചേരി അശ്വതിഭവനില്‍ ശശിധരന്‍െറ മകന്‍ എസ്.ആര്‍. അരുണിനെയാണ് കാണാതായത്. എറണാകുളം മൂവാറ്റുപുഴ വടവുകോട് ബ്ളോക്കിലെ വി.ഇ.ഒയാണ് അരുണ്‍. സാധാരണ എല്ലാ ദിവസവും വീട്ടില്‍നിന്ന് പോയിവരുകയാണ് പതിവ്. ജോലിത്തിരക്കുള്ളപ്പോള്‍ ഓഫിസില്‍ത്തന്നെ തങ്ങും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളതിനാല്‍ 31ന് വീട്ടില്‍നിന്ന് പോയിരുന്നു. നവംബര്‍ അഞ്ചിന് മടങ്ങിവരുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, നവംബര്‍ നാലിന് ഉച്ചക്ക് 12 മുതല്‍ അരുണിനെ കാണാതായി. പോളിങ് സ്റ്റേഷനുകളിലേക്ക് വോട്ടുസാമഗ്രികള്‍ കൊണ്ടുപോകുന്ന വാഹനങ്ങളുടെ ക്രമീകരണ ജോലിയാണ് അരുണ്‍ ചെയ്തിരുന്നത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് ഹൈസ്കൂളില്‍നിന്നാണ് അരുണിനെ കാണാതായത്. നാലിന് ഉച്ചക്ക് പന്ത്രണ്ടോടെ അരുണിനെ കാണാതായതിനത്തെുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഒമ്പത് ദിവസമായിട്ടും ഒരു വിവരവും ലഭിച്ചില്ല. ബി.ഡി.ഒ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തെക്കുറിച്ച് പുത്തന്‍കുരിശ് പൊലീസ് അന്വേഷണം നടത്തുന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. സ്പെഷല്‍ ടീമിനെ നിയോഗിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചു. ആക്ഷന്‍ കൗണ്‍സില്‍ നേതൃത്വത്തില്‍ അഡ്വ.ബി. സത്യന്‍ എം.എല്‍.എ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് നിവേദനം നല്‍കി. ഇതേസമയം, ചില സൂചനകളുടെ അടിസ്ഥാനത്തില്‍ അരുണിനായുള്ള അന്വേഷണം ആന്ധ്രയിലേക്ക് വ്യാപിപ്പിച്ചു. അരുണിനെ തട്ടിക്കൊണ്ടുപോയതായാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.