പ്രിയ അധ്യാപകർക്ക് ഓർമ്മത്തൂലിക; വേറിട്ട യാത്രയയപ്പ് നൽകി പൂർവ വിദ്യാർഥികൾ

തൃശൂർ: വിരമിക്കുന്ന അധ്യാപകർക്ക് വേറിട്ട യാത്രയപ്പ് നൽകി പൂർവ വിദ്യാർഥികൾ. സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും വിത്തുകൾ നിറച്ച ഇവരുടെ ഛായാചിത്രം പതിപ്പിച്ച കടലാസ് പേനകൾ വിതരണം ചെയ്തതാണ് യാത്രയപ്പ് വ്യത്യസ്തമാക്കിയത്. പാവറട്ടി സെന്‍റ് ജോസഫ്‌സ് ഹയർ സെക്കന്ററി സ്കൂളിലെ 96-97 ബാച്ചാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്.

പാവറട്ടി സെന്‍റ് ജോസഫ്‌സ് ഹയർ സെക്കന്ററി സ്കൂളിൽ നിന്നും വിരമിക്കുന്ന വി. എസ്. സെബി, നിലവിൽ തലോർ ദീപ്തി ഹയർ സെക്കന്ററി സ്കൂളിൽ സേവനം അനുഷ്ഠിക്കുന്ന റോയ്സൺ എന്നിവർക്കാണ് ഈ സ്നേഹോരഹാരം സമ്മാനിച്ചത്. 'നിത്യ ഹരിതം ഈ ഓർമ്മത്തൂലിക' എന്നപേരിലാണ് പരിപാടി സംഘടിപ്പിച്ചത്.

ഒറ്റപ്പാലത്തുള്ള ഭിന്ന ശേഷിക്കാരായ ഹാൻഡിക്രാഫ്റ്റ്സ് എന്ന കൂട്ടായ്മയാണ് ഇതിനായി 3100 കടലാസ് പേനകൾ നിർമ്മിച്ച് നൽകിയത്. ഉപയോഗ ശേഷം വലിച്ചെറിഞ്ഞാലും പൊളിച്ചെടുത്തു പാകിയാലും ഉള്ളിലെ ഓർമ്മ വിത്തുകൾ മുളച്ചു പൊന്തുന്ന പേനകളായിരുന്നു അവ. മണലൂർ എം. എൽ. എ മുരളി പെരുനെല്ലിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ഇരു വിദ്യാലങ്ങളിലുമായി നടന്ന ചടങ്ങുകളിൽ, ഫാദർ ജോഷി കണ്ണൂക്കാടൻ, തലോർ ദീപ്‌തി സ്കൂൾ പ്രധാന അധ്യാപിക നീന ജോൺ സി എന്നിവർ ആശംസകൾ അർപ്പിച്ചു.

സെബി മാസ്റ്ററും റോയ്സൺ മാസ്റ്ററും നന്ദിപറഞ്ഞു. പൂർവ്വ വിദ്യാർത്ഥികൂട്ടായ്മയെ പ്രതിനിധീകരിച്ച് തോംസൺ വി.ജി, മൻസൂർ മാഗ്നെറ്റ്, ടോണി സൈമൺ, ബിജു സി വെള്ളറ, അജയ് പി. ജെ, ഡേവിസ്, പ്രസിൻ, ജെബിൻ ജോസഫ് എന്നിവർ സംസാരിച്ചു.

Tags:    
News Summary - Ormathoolika-Thridsure News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.