ധനസഹായ വിതരണം 13ന്

ഗുരുവായൂര്‍: ക്ഷേത്രങ്ങളുടെ ജീര്‍ണോദ്ധാരണത്തിനും അനാഥാലയങ്ങള്‍ക്കും വേദപാഠശാലകള്‍ക്കും ഗുരുവായൂര്‍ ദേവസ്വം നല്‍കുന്ന സഹായധനം വർധിപ്പിച്ചു. ഇത്തവണ നാലുകോടി രൂപയാണ് നൽകുന്നത്. കഴിഞ്ഞ വര്‍ഷം മൂന്നുകോടിയായിരുന്നു. തിങ്കളാഴ്ച പൂന്താനം ഹാളില്‍ രാവിലെ പത്തിന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിതരണം ഉദ്ഘാടനം ചെയ്യും. കെ.വി. അബ്ദുൽ ഖാദര്‍ എം.എല്‍.എ മുഖ്യാതിഥിയാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.