ചാവക്കാട്: ഒരുമനയൂർ നാഷനൽ ഹുദ സെൻട്രൽ സ്കൂൾ വാർഷികം പഞ്ചായത്ത് പ്രസിഡൻറ് പി.പി. മൊയ്‌നുദ്ദീൻ ഉദ്ഘാടനം ചെയ്തു. മാനേജർ ടി. അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. ആക്ടിങ് ചെയർമാൻ ഇ.എം. മുഹമ്മദ് അമീൻ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ പി.കെ. മുസ്തഫ, പഞ്ചായത്ത് അംഗം ഷൈനി ഷാജി, സെക്രട്ടറി എ.ടി. മുസ്തഫ, ട്രഷറർ ഉമ്മർ കോയ, പി.ടി.എം.എ പ്രസിഡൻറ് ഫൈസൽ ഉസ്മാൻ, വൈസ് പ്രസിഡൻറ് അബ്ദുൽ കാദർ, മാനേജ്മൻെറ് കമ്മിറ്റി അംഗങ്ങളായ ബക്കർ ഹാജി, നൂറുദ്ദീൻ ഹാജി, ശംസുദ്ദീൻ, ശിഹാബുദ്ദീൻ, സുലൈമാൻ, വൈസ് പ്രിൻസിപ്പൽ സി. സന്ധ്യ, അധ്യാപക പ്രധിനിധി നൈമ ബീവി, സ്കൂൾ ലീഡർ ഐഷ ഷംസു എന്നിവർ സംസാരിച്ചു. 'നാനാത്വത്തിൽ ഏകത്വം' വിഷയത്തിലൂന്നി വിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.