പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ മാർച്ച്

പുന്നയൂർക്കുളം: ഭരണഘടന സംരക്ഷിക്കുക, മതേതരത്വം സംരക്ഷിക്കുക, പൗരത്വ ഭേഗദതി നിയമം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പുന്നയൂർക്കുളം മണ്ഡലം യൂത്ത് കോൺഗ്രസ്‌ പോസ്റ്റ് ഓഫിസിലേക്ക് മാർച്ച് നടത്തി. മണ്ഡലം കോൺഗ്രസ്‌ പ്രസിഡൻറ് എൻ.ആർ. ഗഫൂർ ഉദ്ഘാടനം ചെയ്തു. റഊഫ് മാലിക്കുളം അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി എ.എം. അലാവുദ്ദീൻ, മൂത്തേടത്തു മുഹമ്മദ്, കുന്നുംകാട്ടിൽ അബൂബക്കർ, ഷാഹിദ് കോപ്ര, സലീൽ അറക്കൽ, ബക്കർ തൊട്ടേക്കാട്, ദേവാനന്ദൻ, മൂസ ആലതേയിൽ, അഷ്‌കർ അറക്കൽ, ചാലിൽ മൊയ്‌തുണ്ണി, കെ.പി. ധർമൻ, ഫാറൂഖ് ആറ്റുപുറം, അമീറുദ്ദീൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.