തൊഴിൽ സുരക്ഷ നഷ്​ടപ്പെടുത്ത​ുന്ന തൊഴിൽ നിയമ ഭേദഗതി രാജ്യത്തെ തകർക്കും

കൊടുങ്ങല്ലൂർ: തൊഴിൽ സുരക്ഷ നഷ്ടപ്പെടുത്തിക്കൊണ്ടുള്ള തൊഴിൽ നിയമ ഭേദഗതി രാജ്യത്തെ തകർക്കുമെന്ന് എൻ.ജി.ഒ അസോസി യേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് ഇ.കെ. അലി മുഹമ്മദ് പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ തൊഴിലാളിവിരുദ്ധ ജനദ്രോഹ നടപടികൾക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പണിമുടക്കിൻെറ ഭാഗമായി കൊടുങ്ങല്ലൂർ ബ്രാഞ്ച് കമ്മിറ്റി നടത്തിയ പ്രകടനയും പൊതുയോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി. ഫെലിക്സ് അധ്യക്ഷത വഹിച്ചു. ഷാജി നവാസ്, കെ.എൻ. സുനിൽകുമാർ, ലൈജു ജോസഫ്, ഒ.സി. മുരളീധരൻ, സി.ജെ. ദാമു, എം.ആർ. കലാകുമാർ, സി.എ. ഗിരിജ, കെ.കെ. കോമളൻ തുടങ്ങിയവർ സംസാരിച്ചു. ടി.വി. ജിജു, ടി.കെ. മുരളി, എൻ.ബി. സിദ്ദീഖ്, പി.ആർ. ചഞ്ചൽ, പി. സുരേഷ്, ഇ.എ. ഷരീഫ് തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.