ഗുരുവായൂർ: റോഡുകളിൽ സൈക്കിൾ പാത അനുവദിക്കുക, ഹൈസ്കൂൾ വിദ്യാർഥികൾക്ക് സൗജന്യമായി സൈക്കിൾ നൽകുക, ടൂ വീലർ ലൈസൻസിന് സൈക്കിൾ അറിയണമെന്നത് നിർബന്ധമാക്കുക, സൈക്കിൾ യാത്രികർക്ക് സൗജന്യ ഇൻഷുറൻസ് അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സൈക്കിൾ യാത്ര വാരത്തിൻെറ ഭാഗമായി സംഘടിപ്പിച്ച യാത്രക്ക് കിഴേക്കനടയിൽ സ്വീകരണം നൽകി. തിരൂരിൽനിന്ന് ആരംഭിച്ച സൈക്കിൾ യാത്രക്ക് ജീവ പ്രവർത്തകരാണ് സ്വീകരണം നൽകിയത്. കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ. പി.എ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജീവ സംഘടിപ്പിച്ച സൈക്കിളോട്ട മത്സരത്തിലെ വിജയി റോണി പുലിക്കോടിന് എം.എൽ.എ സൈക്കിൾ സമ്മാനിച്ചു. 71ാം വയസ്സിലും സൈക്കിൾ ഉപയോഗിക്കുന്ന ജേക്കബ് കാക്കശേരിയെ ആദരിച്ചു. മുൻ നഗരസഭ വൈസ് ചെയർമാൻ കെ.പി. വിനോദ്, അഡ്വ. രവി ചങ്കത്ത്, കെ.കെ. ശ്രീനിവാസൻ, പി.ഐ. സൈമൻ, വി.എം. ഹുസൈൻ, പി. മുരളീധര കൈമൾ, റിട്ട. ഡിവൈ.എസ്.പി വി. രാധാകൃഷ്ണൻ, മുരളി അകമ്പടി, ഹൈദരലി പാലുവായ് അഡ്വ. അന്ന ജോസ്, പി.എൻ. പ്രദീപ്, സുനിത എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.