കണ്ടശാംകടവ് പള്ളി തിരുനാൾ

കാഞ്ഞാണി: കണ്ടശാംകടവ് സൻെറ് മേരീസ് ഫൊറോന പള്ളിയിലെ തിരുനാൾ ആഘോഷം 12, 13, 14 ദിവസങ്ങളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത് തസമ്മേളനത്തിൽ അറിയിച്ചു. തിരുനാൾ വരെ എല്ലാ ദിവസവും വൈകീട്ട് കുർബാന ഉണ്ടാകും. 12ന് രാവിലെ ആറിന് അമ്പ് വെെഞ്ചരിപ്പ് രാത്രി 14 യൂനിറ്റുകളിൽനിന്ന് അമ്പ് വരവ്. 13ന് വൈകീട്ട് 4.30ന് തിരുനാൾ പ്രദക്ഷിണം, രാത്രി അമ്പ് വരവ്, 14ന് രാവിലെ ആറിന് മരിച്ചവർക്കായി കുർബാന, വൈകീട്ട് ആറിന് കലാസന്ധ്യ എന്നിവയാണ് പരിപാടികൾ. വാർത്തസമ്മേളനത്തിൽ വികാരി വിൽസൺ പിടിയത്ത്, അസി. വികാരി ഷെൽട്ടൻ ചിറ്റിലപ്പിള്ളി, ട്രസ്റ്റി ജോയ് പുത്തൻചിറ, ജനറൽ കൺവീനർ അരുൺ ആൻറണി, ബൈജു ജോർജ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.