കടബാധ്യത; കർഷകൻ ആത്മഹത്യ ചെയ്തു

കേളകം: കടബാധ്യതകാരണം കണിച്ചാർ പഞ്ചായത്തിലെ കൊളക്കാട് കർഷകൻ ആത്മഹത്യ ചെയ്തു. കൊളക്കാട് സ്വദേശി കൂഴിയാനിമറ്റത ്തിൽ ആൻഡ്രൂസിനെയാണ് (55) വീടിനുസമീപത്തെ സ്വകാര്യവ്യക്തിയുടെ കശുമാവിൻതോട്ടത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഡിസംബർ 30 മുതലാണ് ആൻഡ്രൂസിനെ കാണാതായത്. ടാപ്പിങ് തൊഴിലാളിയായിരുന്ന ആൻഡ്രൂസ് റബർ പാട്ടത്തിനെടുത്തായിരുന്നു ഉപജീവനമാർഗം നടത്തിയിരുന്നത്. ഇതിനായി ഇരിട്ടി പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൽനിന്ന് പണം കടമെടുത്തിരുന്നു. കൂടാതെ, സ്വകാര്യ വ്യക്തികളിൽനിന്നും വൻതുക വായ്പ വാങ്ങിയിരുന്നു. ഏതാനും ദിവസം മുമ്പ് ആൻഡ്രൂസിന് മുതലും പലിശയും അടക്കം 2,75,000 രൂപ തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് നോട്ടീസ് അയച്ചിരുന്നു. ഇതിൻെറ മേനാസമ്മർദത്തിൽ ആയിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. കടബാധ്യതയിൽ ഒരുവർഷത്തിനിടെ മലയോരത്ത് ജീവനൊടുക്കിയ കർഷകരുടെ എണ്ണം മൂന്നായി. കൊട്ടിയൂർ പാൽചുരത്തും കേളകം കുണ്ടേരിയിലും കർഷകർ ആത്മഹത്യ ചെയ്തിരുന്നു. ജെസിയാണ് മരിച്ച ആൻഡ്രൂസിൻെറ ഭാര്യ. അനിറ്റ്, ജിനിറ്റ് എന്നിവർ മക്കളാണ്. കേളകം പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം കൊളക്കാട് സൻെറ് തോമസ് ദേവാലയ െസമിത്തേരിയിൽ സംസ്കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.