എരുമപ്പെട്ടി: ഗവ. എംപ്ലോയീസ് ഓർഗനൈസേഷൻ ഫോർ സോഷ്യൽ സർവിസ് (ജിയോസ്) എന്ന സംഘടനയുടെ നേതൃത്വത്തിൽ നടത്തുന്ന പി.എസ്.സി പരിശീലനത്തിൻെറ മൂന്നാമത് ബാച്ച് എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ശനിയാഴ്ച ആരംഭിക്കും. എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മീന ശലമോൻ ഉദ്ഘാടനം ചെയ്യും. ഡോ. പി. സരിൻ ക്ലാസെടുക്കും. എൽ.ഡി.സി പരീക്ഷക്ക് അപേക്ഷ സമർപ്പിച്ച എല്ലാ ഉേദ്യാഗാർഥികൾക്കും പങ്കെടുക്കാം. തൃശൂർ ജില്ലയിലെ എൽ.ഡി.സി പരീക്ഷ തീയതി വരെ എല്ലാ ഞായറാഴ്ചയും ഉച്ചക്ക് രണ്ടുമുതൽ അഞ്ചുവരെ ക്ലാസ് ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഫോൺ: 9447771456, 7025922856.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.