സംസ്ഥാന പാതയിൽ വീണ്ടും കവർച്ച; തട്ടിയെടുത്ത കാർ ഉപേക്ഷിച്ച നിലയിൽ

* ഇരയായത് കോഴിക്കോട് സ്വദേശികൾ കോങ്ങാട് (പാലക്കാട്): മുണ്ടൂർചെർപ്പുളശ്ശേരി സംസ്ഥാന പാതയിൽ കടമ്പഴിപ്പുറത്തി നടുത്ത് പതിനാറാം മൈലിൽ വീണ്ടും കവർച്ച. ആറുലക്ഷം രൂപ വിലയുള്ള എത്തിയോസ് കാറാണ് കവർന്നത്. താമരശ്ശേരി സ്വദേശികളായ നിസാമുദ്ദീൻ (22), ഫാസിൽ (37) എന്നിവർ സഞ്ചരിച്ച കാറാണ് സംഘം നാടകീയമായി കവർന്നത്. ചൊവ്വാഴ്ച രാവിലെ ആറോടെയാണ് സംഭവം. രണ്ടു കാറുകളിലായി പിന്തുടർന്നുവന്ന സംഘം ഒരു കാർ ഉപയോഗിച്ച് വാഹനത്തിലുരസി നിന്ന സമയം എതിരെ വന്ന ടിപ്പർ ഇവരുടെ കാറിലിടിക്കുകയായിരുന്നു. രണ്ടുപേരെയും ബലമായി പുറത്തിറക്കി ഇരുമ്പ് ദണ്ഡുപയോഗിച്ച് അടിച്ചു പരിക്കേൽപ്പിച്ച ശേഷം കാർ കൊണ്ടുപോകുകയായിരുന്നു. നിസാമുദ്ദീനെ തലക്ക് പരിക്കേറ്റ നിലയിൽ കടമ്പഴിപ്പുറം സി.എച്ച്.സിയിൽ പ്രവേശിപ്പിച്ചു. കോയമ്പത്തൂരിൽനിന്ന് വയനാട്ടിലേക്ക് വന്ന സംഘമാണ് കവർച്ചക്കും മർദനത്തിനും ഇരയായത്. സി.ഐ കെ.സി. വിനുവും സംഘവും അന്വേഷണം വ്യാപിപ്പിച്ചു. കാർ പിന്നീട് ശ്രീകൃഷ്ണപുരത്തിനടുത്തുവെച്ച് പൊലീസ് കണ്ടെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.