കയ്പമംഗലം: മനുസ്മൃതിയെ ആരാധിക്കുന്നവർക്ക് ഭരണഘടന അംഗീകരിക്കാൻ കഴിയില്ലെന്ന് സി.പി.ഐ ദേശീയ കൗൺസിൽ അംഗം സി.എൻ. ജ യദേവൻ പറഞ്ഞു. സി.പി.ഐ കയ്പമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇ.ടി. ടൈസൺ എം.എൽ.എ നയിച്ച ഭരണഘടന സംരക്ഷണ മാർച്ചിൻെറ സമാപന സമ്മേളനം മൂന്നുപീടികയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും ഹിന്ദുരാഷ്ട്ര നിർമാണത്തിനുള്ള അടിത്തറയിടിലാണ്. സവർണ മേധാവിത്വം രാജ്യത്ത് തിരിച്ചുകൊണ്ടുവരാനുള്ള സംഘ്പരിവാർ വലിയ രീതിയിൽ ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിൻെറ ഭാഗമായി പിന്നാക്ക വിഭാഗക്കാർക്ക് അധികാരത്തിൻെറ മധുരം ചുണ്ടിൽ തേച്ചുകൊടുക്കുകയാണ്. അവരെ ഉപയോഗപ്പെടുത്തി ലക്ഷ്യംനേടാനാണ് ശ്രമം. ഹിന്ദുരാഷ്ട്ര നിർമാണത്തിനുള്ള സംഘ്പരിവാറിൻെറ ഇത്തരം നീക്കങ്ങളെ മതേതര ഭാരതം ചെറുത്തുതോൽപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇ.ടി. ടൈസൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ.കെ. അഷറഫ്, മണ്ഡലം സെക്രട്ടറി ടി.കെ. സുധീഷ്, ടി.പി. രഘുനാഥ്, കെ.എസ്. ജയ, പി.വി. മോഹനൻ, ബി.ജി. വിഷ്ണു, ബേബി ജനാർദനൻ, സൗദ നാസർ തുടങ്ങിയവർ സംബന്ധിച്ചു. നേരേത്ത മതിലകം സൻെററിൽനിന്ന് ആരംഭിച്ച പ്രകടനം ജില്ല സെക്രട്ടറി കെ.കെ. വത്സരാജ് ഫ്ലാഗ് ഓഫ് ചെയ്തു. സെക്രേട്ടറിയറ്റ് അംഗങ്ങളായ ബി.എ. ഗോപി, അഡ്വ. എ.ഡി. സുദർശനൻ, വി.എ. കൊച്ചുമൊയ്തീൻ, എ.ഐ.വൈ.എഫ് മണ്ഡലം ഭാരവാഹികളായ സി.കെ. ശ്രീരാജ്, ടി.കെ. ഷിജീഷ്, എ.ഐ.എസ്.എഫ് ഭാരവാഹികളായ അഖിലേഷ്, ജിഷ്ണു, കേരള മഹിളാസംഘം നേതാക്കളായ ഹഫ്സ ഒഫൂർ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി. നൂറുകണക്കിന് പ്രവർത്തകർ പ്രകടനത്തിൽ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.