മതിലകം: പഞ്ചായത്തിൽ 1.47 ഏക്കർ സ്ഥലം ഏറ്റെടുത്ത് . നേരത്തേ ആവിഷ്കരിച്ച ഈ പദ്ധതി സംബന്ധിച്ച് 2020-21 ജനകീയാസൂത്രണ പദ്ധ തിയുടെ ഭാഗമായി ചേർന്ന വർക്കിങ് ഗ്രൂപ് യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. പ്ലാസ്റ്റിക് മുക്ത ഗ്രാമം എന്ന ലക്ഷ്യം മുൻനിർത്തി ഹരിത മിഷൻെറ സഹായത്തോടെ പദ്ധതി ആവിഷ്‌കരിക്കും. സമ്പൂർണ തെരുവുവിളക്ക് വൈദ്യുതീകരണം, കനോലി കനാൽ ശുചീകരണം, റോഡുകളുടെ നവീകരണം, നീന്തൽ പരിശീലനം, നാടക കളരി, വനിതകൾക്കായി ഇലക്ട്രിക് ഓട്ടോകൾ, കാർഷിക മേഖലയെ അഭിവൃദ്ധിപ്പെടുത്തൽ തുടങ്ങിയ പദ്ധതികൾ ആവിഷ്‌കരിക്കാനും തീരുമാനമെടുത്തു. പ്രസിഡൻറ് ഇ.ജി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എസ്. രവീന്ദ്രൻ പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡൻറ് സുവർണ ജയശങ്കർ, സെക്രട്ടറി പി.വി. ഷാബു, കെ.വൈ. അസീസ്, അനി റോയ്, വിജയലക്ഷ്മി ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.