എരുമപ്പെട്ടി: നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിലെ പ്രധാന ഉത്സവമായ ആഘോഷം തിങ്കളാഴ്ച നടക്കും. പുലർച്ച നാലിന് നി ർമാല്യ ദർശനം, 6.30 മുതൽ ഭഗവത്ഗീത പാരായണം, നാരായണീയ പാരായണം, സ്തോത്ര പഞ്ചാശിക പാരായണം, ധന്വന്തരി മഹാമവും ഏകാദശി അനുഷ്ഠാനെത്തക്കുറിച്ച് തൃപ്പൂണിത്തുറ ജെ. റാവുവിൻെറ പ്രഭാഷണം, ഏഴു മുതൽ പ്രമുഖ സംഗീതജ്ഞർ പങ്കെടുക്കുന്ന സംഗീതാർച്ചനകൾ, 10ന് 33ാമത് ധന്വന്തരീ സംഗീതോത്സവത്തിന് സമാപനംകുറിച്ചുള്ള പഞ്ചരത്ന കീർത്തനാലാപനം. ഏകാദശി ദിനത്തിൽ പുലർച്ച നാലു മുതൽ ഭക്തർക്ക് ക്ഷേത്ര ദർശനത്തിനുള്ള സൗകര്യം ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്. 10,000 പേർക്ക് പ്രസാദ ഊട്ടും ഒരുക്കിയിട്ടുണ്ടെന്ന് നെല്ലുവായ് ദേവസ്വം ഓഫിസർ എ.പി. രാജേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.