പട്ടിക്കാട്: പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ ഉണ്ടായിരുന്ന കമ്യൂണിറ്റി ഹാൾ പൊളിച്ച് പുതിയത് പണിയാൻ വേണ്ട നടപടികൾ ആരംഭിച്ചിട്ട് വർഷം പലത് കഴിഞ്ഞു. എന്നാൽ, ഇനിയും തുടങ്ങിയിടത്ത് തന്നെ നിൽക്കുന്ന അവസ്ഥയിലാണ്. ഇതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം യു.ഡി.എഫ് അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റി യോഗം ബഹിഷ്‌കരിച്ചു. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്താണ് പഴയ കമ്യൂണിറ്റി ഹാൾ പൊളിച്ചുമാറ്റി പുതിയത് നിർമിക്കാൻ തിരുമാനമെടുത്തത്. ഇതിനു വേണ്ട മാസ്റ്റർപ്ലാൻ തയാറാക്കുകയും ചെയ്തിരുന്നു. എന്നാൽ, പുതിയ ഭരണസമിതി വന്നശേഷം നടപടി ഒന്നും ആകാതെ നാലുവർഷം പിന്നിടുകയാണ് കഴിഞ്ഞ വർഷം പ്രതിഷേധങ്ങൾക്കൊടുവിൽ ശിലാസ്ഥാപനം നടത്തി എന്നാൽ, പിന്നിട് പ്ലാനനുസരിച്ച് കാർ പാർക്കിങ്ങിന് വേണ്ടി സ്ഥലത്തെ മണ്ണ് മാറ്റിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. വേണ്ട പരിശോധന നടത്താതെ മണ്ണ് എടുത്തതിനെ തുടർന്ന് ഇപ്പോൾ പരിശോധനയിൽ ബലക്ഷയം ഉള്ളതായി കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.