മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത്​ തുണിസഞ്ചി സൗഹൃദം

മുല്ലശ്ശേരി: പ്ലാസ്റ്റിക് മുക്ത കേരളം നടപ്പാക്കുന്നതിൻെറ ഭാഗമായി മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിെന തുണിസഞ്ചി സൗഹൃദമായി പ്രഖ്യാപിച്ചു. പുതുവർഷദിനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലതി വേണുഗോപാൽ തുണിസഞ്ചി വിതരണം ചെയ്താണ് പ്രഖ്യാപനം നിർവഹിച്ചത്. വൈസ് പ്രസിഡൻറ് വി.കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡൻറ് പി.കെ. പത്മിനി, ജനപ്രതിനിധികളായ ബി.ആർ. സന്തോഷ്, ജിഷ പ്രമോദ്, ബിജു കുരിയാക്കോട്ട്, കെ.ആർ. കൃഷ്ണകുമാർ, മേരി പ്രിൻസ്, മീന ഗീരിഷ്, മേരിജോയ് അറക്കൽ, സി.എച്ച്.സി സൂപ്രണ്ട് സോ. കെ.ടി. സുജ എന്നിവർ സംസാരിച്ചു. തുണിസഞ്ചി മാത്രമേ ഉപയോഗിക്കൂ എന്ന് ജനപ്രതിനിധികൾ പ്രതിജ്ഞയെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.