മോഷണക്കേസിൽ പിടിയിലായ പൊലീസുകാരൻ റിമാൻഡിൽ

മോഷണക്കേസിൽ പിടിയിലായ പൊലീസുകാരൻ റിമാൻഡിൽ ചിറ്റൂർ: വീട്ടമ്മയുടെ സ്വർണവും പണവും അടങ്ങിയ ബാഗ് കവർന്ന സംഭവത്തിൽ പൊലീസുകാരനുൾപ്പെടെ രണ്ടുപേർ റിമാൻഡിൽ. ഹേമാംബിക നഗർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ പുതുനഗരം സ്വദേശി മുഹമ്മദ് ബൂസരി, അമ്പാട്ടുപാളയം തറക്കളം സ്വദേശി പ്രതീഷ് (33) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. നെഞ്ചുവേദന അനുഭവപ്പെടുന്നതായി അറിയിച്ച ബൂസരിയെ ജില്ല ആശുപത്രിയിലേക്ക് മാറ്റി. സംഭവശേഷം രക്ഷപ്പെട്ട മൂന്നാമൻ ഇടുക്കി പീരുമേട് ഏലപ്പാറ എസ്റ്റേറ്റ് കോടിക്കാനം സ്വദേശി വിനു(35)വിനെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. ചിറ്റൂർ സ്റ്റേഷനിലടക്കം നിരവധി കളവ് കേസിലെ പ്രതിയാണ് വിനുവെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച ഉച്ചക്ക് 2.30 ഓടെയായിരുന്നു കേരള പൊലീസിന് നാണക്കേടുണ്ടാക്കിയ സംഭവം. മേട്ടുപ്പാളയം സ്വദേശി ജയൻെറ ഭാര്യ സിന്ധുവിൻെറ സ്കൂട്ടറിൽ സൂക്ഷിച്ച 10,000 രൂപയും ഒരുപവനോളം തൂക്കം വരുന്ന സ്വർണാഭരണവുമാണ് സംഘം കവർന്നത്. മോഷണം നടത്തിയതിന് പിന്നാലെ പ്രതികൾ ചിറ്റൂരിലെ ജ്വല്ലറിയിൽ സ്വർണാഭരണം വിറ്റു. ഇത് കണ്ടെടുത്തെങ്കിലും പണം ലഭിച്ചിട്ടില്ല. മുഹമ്മദ് ബൂസരിയെ ബുധനാഴ്ച തന്നെ ജില്ല പൊലീസ് മേധാവി സസ്പെൻഡ് ചെയ്തു. ഇതിനുമുമ്പ് സാമ്പത്തിക തട്ടിപ്പ് കേസിൽ ഇയാൾ സസ്പെൻഷനിലായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.