ഫ്ലക്സ് ബോർഡുകൾ പഞ്ചായത്ത് നീക്കം ചെയ്തു

വടക്കേക്കാട്: സംസ്ഥാന പാതയോരത്ത് മുക്കിലപ്പീടികയിലേയും ടി.എം.കെ റീജൻസിക്ക് സമീപത്തേയും ഫ്ലക്സ് ബോർഡുകൾ വടക്കേക്കാട് പഞ്ചായത്ത് സെക്രട്ടറി ഷൈലയുടെ നേതൃത്വത്തിൽ നീക്കം ചെയ്തു. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് വടക്കേക്കാട് പൊലീസ് സ്ഥാപിച്ച 'നോ പാർക്കിങ്' ബോഡിൽ നിരോധിച്ച ഫ്ലക്സ് ഉപയോഗിച്ചത് വിവാദമായിരുന്നു. കോടതി വിധിയും സംസ്ഥാന സർക്കാറിൻെറ ഉത്തരവും ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകൻ ദിലീപ് വാഴപ്പള്ളി പഞ്ചായത്തിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.