പാഞ്ഞാൾ സ്കൂളിലെ കുട്ടികൾക്കിനി ഇരുന്നുണ്ണാം

പാഞ്ഞാൾ: പാഞ്ഞാൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ നവീകരിച്ച ഭക്ഷണ ശാല തുറന്നു കൊടുത്തു. ടൈൽസ് ഇട്ട സ്ഥലത്തിരുന്നാണ് വ ിദ്യാർഥികൾ ഭക്ഷണം കഴിച്ചിരുന്നത്. ഇത് അസൗകര്യമായിരുന്നു. പി.ടി.എ 400 കസേരയും 80 മേശകളും ഭക്ഷണ ശാലയിലേക്ക് വാങ്ങി നൽകി. അധ്യാപകരുടേയും പി.ടി.എയുടേയും പൂർവ വിദ്യാർഥികളുടേയും സഹകരണത്തോടെയാണ് മേശയും കസേരയും വാങ്ങിയത്. മികവാർന്ന ഈ പരിപാടിയുടെ ഉദ്ഘാടനം ചേലക്കര എം.എൽ.എ യു.ആർ. പ്രദീപ്‌ നിർവഹിച്ചു. പാഞ്ഞാൾ പഞ്ചായത്ത് പ്രസിഡൻറ് വെട്ടത്തു രാജൻ അധ്യക്ഷത വഹിച്ചു. കെ.ഐ.ടി.ഇ ജില്ല കോഓഡിനേറ്റർ അഷ്‌റഫ്‌, എൻ.എസ്. ജെയിംസ്, ഗീത രാമചന്ദ്രൻ, ബുഷ്‌റ വി.എം, എം.വി. രത്‌നകുമാർ, ഉമ്മുസൽമ, പി. പ്രിയ, സുന്ദരൻ, കൃഷ്ണ പ്രസാദ്, സബിത കെ.എ. എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക കുമാരി സുനി സ്വാഗതവും പി.ഐ. യൂസഫ് നന്ദിയും പറഞ്ഞു. പാണക്കാട് അബ്്ദുൽനാസർ ഹയ്യിന് സ്വീകരണം മുള്ളൂർക്കര: മുള്ളൂർക്കര കുമരപ്പനാൽ ബദ്്രിയ്യാ മഹല്ല് ഖാസിയായി ചുമതലയേറ്റ കോഴിക്കോട് വലിയ ഖാസി പാണക്കാട് അബ്്ദുൽനാസർ ഹയ്യ് ശിഹാബ് തങ്ങൾക്ക് സ്വീകരണം നൽകി. കഴിഞ്ഞ മാസമാണ് തങ്ങളെ ഖാസിയായി കുമരപ്പനാൽ മഹല്ല് ബൈഅത്ത് ചെയ്തത്. എം.പി. കുഞ്ഞിക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻറ് പി.എം. ഉമ്മർ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.