കുന്നംകുളത്ത് ഫിലിം സൊസൈറ്റി രൂപവത്കരിക്കുന്നു

കുന്നംകുളം: പുതിയ സിനിമയുടെ ആസ്വാദനത്തിനും വിലയിരുത്തലിനുമായി കുന്നംകുളത്ത് ഫിലിം സൊസൈറ്റിക്ക് രൂപം നൽകുന്നു. ഉദ്ഘാടനവും സിനിമ പ്രദർശനവും ശനിയാഴ്ച ലിവ ടവറിൽ നടക്കുമെന്ന് സൊസൈറ്റി പ്രസിഡൻറ് വി.കെ. ശ്രീരാമൻ, സെക്രട്ടറി കെ. അർഷാദ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉദ്ഘാടനം വൈകീട്ട് അഞ്ചിന് കവിയും ചലച്ചിത്ര ഗാനരചയിതാവ് അൻവർ അലി നിർവഹിക്കും. മെക്സിക്കൻ ചലച്ചിത്രമായ പാൻസ് ലാബിരിന്ത്, മലയാള ചിത്രമായ ഡോൺ പാലത്തറ സംവിധാനം ചെയ്ത 'ശവം' എന്നിവ പ്രദർശിപ്പിക്കും. പി.എസ്. ഷാനു ,വി.സി. ഗീവർഗീസ്, അഷറഫ് പേങ്ങാട്ടയിൽ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.