സ്കൂട്ടറിലെത്തിയ രണ്ടുപേർ സബ് രജിസ്ട്രാറുടെ മാല കവർന്നു

പെരുമ്പിലാവ്: സ്കൂട്ടറിലെത്തിയ രണ്ടുപേർ സബ് രജിസ്ട്രാറുടെ മാല കവർന്നു. അക്കിക്കാവ് സബ് രജിസ്ട്രാർ കൊല്ലം ഓച് ചിറ ശ്രീലതയുടെ മൂന്ന് പവൻെറ താലി മാലയാണ് നഷ്ടപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെ കൊരട്ടിക്കരയിൽ മുൻ എം.എൽ.എ ബാബു എം. പാലിശേരിയുടെ വീടിന് സമീപത്ത് വെച്ചായിരുന്നു സംഭവം. താൽക്കാലികമായി രജിസ്ട്രാറോഫിസ് പ്രവർത്തിച്ചിരുന്ന കൊരട്ടിക്കരയിലെ ഓഫിസിൽനിന്ന് വീട്ടിലേക്ക് നടന്നു പോകുന്നതിനിടെയായിരുന്നു സംഭവം. പേയിങ് െഗസ്റ്റായി താമസിക്കുന്ന വീടും ഓഫിസും തമ്മിൽ 100 മീറ്റർ അകലമേയുള്ളൂ. സംസ്ഥാന പാതയിൽനിന്ന് ചെറിയ റോഡിലേക്ക് നടക്കുന്നതിനിടെ പിറകിൽനിന്ന് വന്ന സ്കൂട്ടർ യാത്രക്കാർ മുന്നോട്ട് പോയ ശേഷം തിരിച്ചു വന്നാണ് മാല കവർന്നത്. സമീപത്തേക്ക് സ്കൂട്ടർ പാഞ്ഞു വന്ന ശേഷം മാല പൊട്ടിക്കുകയായിരുന്നു. ഈ സമയം മാലയിൽ രജിസ്ട്രാർ മുറുക്കി പിടിച്ചതിനാൽ ഒരു ഭാഗം കിട്ടി. ഓടിച്ചിരുന്നയാൾ ഹെൽമറ്റ് ധരിച്ചും മാല പൊട്ടിച്ചയാൾ ടവൽ കൊണ്ട് മുഖം മൂടിയ നിലയിലുമായിരുന്നു. പിന്നീട് അതിവേഗം സംസ്ഥാനപാതയിലേക്ക് ഓടിച്ചു പോയി വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.