പാവറട്ടി: സൻെറ് തോമസ് ആശ്രമ ദേവാലയത്തിലെ 40 മണിക്കൂർ ആരാധന തിരുനാൾ ഞായറാഴ്ച്ച ആഘോഷിക്കും. വ്യാഴാഴ്ച മുതൽ ആരാധന ആരംഭിച്ചു. ദിവ്യകാരുണ്യ പ്രദക്ഷിണം കുർബാന, സന്ദേശം എന്നിവക്ക് അങ്കമാലി ആർച്ച് ബിഷപ് മാർ ആൻറണി കരിയാൽ നേതൃത്വം നൽകി. പ്രിയോർ ജോസ് ചിറ്റിലപ്പിള്ളി, ഫാ. ഡിജോ പയ്യപ്പിള്ളി, മാർവിൻ എടശേരി എന്നിവർ സഹകാർമികരായി. സമൂഹ ആരാധനക്ക് ഫാ. ജോപ്പാച്ചേരി നേതൃത്വം നൽകി. സമാപന ദിവസമായ ശനിയാഴ്ച രാവിലെ 9.30ന് ആഘോഷമായ കുർബാന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ നടക്കും. ഞായറാഴ്ച രാവിലെ പത്തിന് തിരുന്നാൾ പാട്ടുകുർബാന നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.