ചാവക്കാട്: ഗാന്ധിജിയുടെ 150ാം ജന്മ വാർഷികത്തോടനുബന്ധിച്ച് എം.ആർ.ആർ.എം ഹയർ സെക്കൻഡറി സ്കൂളിലെ ഗാന്ധി ദർശൻ കൂട്ടാ യ്മ ഗാന്ധിചിത്രങ്ങൾ ആലേഖനം ചെയ്ത സ്്റ്റാമ്പുകൾ, നാണയങ്ങൾ, തപാൽ കവറുകൾ, കറൻസി നോട്ടുകൾ എന്നിവയുടെ പ്രദർശനം സംഘടിപ്പിച്ചു. സ്കൂളിലെ പൂർവ വിദ്യാർഥിയായ എ.പി. നികേഷിൻെറ അപൂർവ ശേഖരത്തിൽ നിന്നാണ് വിദ്യാർഥികൾക്കായി പ്രദർശനം ഒരുക്കിയത്. പി.ടി.എ വൈസ് പ്രസിഡൻറ് നിഷാദ് ബ്ലാങ്ങാട് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക കെ.എസ്. സരിതകുമാരി നികേഷിനെ ആദരിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് എം.ഡി. ഷീബ, ജീജാ ബായ്, സുമൻ ജിയോ, സോജൻ ഡേവിഡ്, പേഴ്സി സി. ജേക്കബ്, വിനി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.