വെട്ട് കേസിലെ പ്രതി എട്ട് വർഷത്തിനുശേഷം അറസ്്റ്റിൽ

പുന്നയൂര്‍ക്കുളം: യുവാവിനെ വെട്ടിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി എട്ട് വർഷത്തിന് ശേഷം അറസ്റ്റിൽ. അണ്ട ത്തോട് ചാലില്‍ നിഷാദിനെ(35)യാണ് വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. 2001 ൽ അണ്ടത്തോട് പെരിയമ്പലം ബീച്ചിലെത്തിയ ചെറായി മൂക്കത്തറയില്‍ ബിജുവിനെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച ശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ഏതാനും വര്‍ഷം ഗള്‍ഫില്‍ തങ്ങിയ ഇയാള്‍ മൂന്ന് വര്‍ഷമായി തിരിച്ചെത്തി ഇതരസംസ്ഥാനങ്ങളിലും മറ്റുമായി ഒളിവില്‍ കഴിയുകയായിരുന്നു. നാട്ടിലെത്തിയെന്ന രഹസ്യ വിവരത്തെത്തുടർന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ വീട് വളഞ്ഞാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.