ചാവക്കാട്: ഒരുമനയൂരിൽ വീട്ടിൽ കയറി കവർച്ച. പാലംകടവിലെ ചക്കനകത്ത് പാലത്തിങ്കൽ റുഖിയയുടെ വീട്ടിലാണ് കവർച്ച നടന ്നത്. റുഖിയ രണ്ടു ദിവസമായി തൊട്ടടുത്തുള്ള മകൻെറ വീട്ടിലാണ്. വെള്ളിയാഴ്ച്ച രാവിലെ റുഖിയയുടെ ചെറുമകൻ വീട്ടിലെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരമറിഞ്ഞത്. വീടിൻെറ മുൻവാതിൽ തകർത്ത് അകത്തു കടന്ന മോഷ്ടാക്കൾ മുറിയുടെ വാതിലും തകർത്താണ് കവർച്ച നടത്തിയിട്ടുള്ളത്. അലമാരയിൽനിന്ന് സാധാനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്. എന്തെല്ലാം വസ്തുക്കൾ നഷ്ടമായിട്ടുണ്ടെന്ന് അറിവായിട്ടില്ല. ചാവക്കാട് പൊലീസ് സ്ഥലത്തെത്തി. ചാവക്കാട് സ്റ്റേഷൻ പരിധിയിൽ രാത്രികാല മോഷണ സംഭവങ്ങൾ പെരുകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.