തൃശൂർ: പഴുത്ത് അഴുകിയ നിലയിലായിരുന്ന വിരലിൽ കുടുങ്ങിയ മോതിരം ഊരിയെടുത്ത് അഗ്നിരക്ഷാസേന. തൃശൂർ മാനസികാരോഗ്യക േന്ദ്രത്തിലെ രോഗിയുടെ വിരലിലാണ് മോതിരം കുടുങ്ങിയത്. ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാരുടെ ശ്രമം പരാജയപ്പെട്ടതോടെയാണ് അഗ്നിരക്ഷാ സേനയെ സമീപിച്ചത്്. ഡോക്ടർമാർ സഹായം തേടിയതിനാൽ ഏറ്റെടുക്കാൻ തീരുമാനിച്ചു. ലീഡിങ് ഫയർമാൻ അനിൽകുമാറും ഫയർമാൻമാരായ ഷോബിൻദാസും മധുപ്രസാജും ഡ്രൈവർ അനിൽജിത്തും നിമിഷങ്ങൾക്കകം മെഡിക്കൽ കോളജിലെത്തി. രോഗിയെയും വിരലും കണ്ട് തെല്ല് ഭയന്നെങ്കിലും മണിക്കൂറിനുള്ളിൽ മോതിരം ഊരിയെടുത്തു. ഒരെണ്ണം ഊരിയെടുത്തപ്പോഴാണ് തൊലികൾക്കടിയിൽ കുടുങ്ങിയ മറ്റൊന്ന് കൂടി കണ്ടെത്തിയത്. ഇതും ഊരിയെടുത്താണ് സംഘം മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.