കൊടുങ്ങല്ലൂർ വടക്കേനടയിലെ പാർക്കിങ് നിരോധനം

കൊടുങ്ങല്ലൂർ: വടക്കേനടയിൽ നഗരസഭയുടെ നേതൃത്വത്തിൽ നടപ്പാക്കിയ പാർക്കിങ് നിരോധനത്തിൽ സമ്മിശ്ര പ്രതികരണം. ഒര ു വിഭാഗം വ്യാപാരികൾക്കിടയിൽ പ്രതിഷേധം ഉയർന്നു. വടക്കേനടയിൽ ദേശീയപാതയുടെ ഇരുഭാഗത്തും വാഹന പാർക്കിങ് ആണ് നഗരസഭ നിരോധിച്ചത്. ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനത്തിൻെറ അടിസ്ഥാനത്തിലാണ് നടപടി. പകരം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് പേ പാർക്കിങ് സൗകര്യവും ഏർപ്പെടുത്തിയിരുന്നു. പാർക്കിങ് ഫീസ് സംരംഭവുമായി സഹകരിക്കുന്ന വ്യാപാരികൾ നൽകുമെന്ന വ്യവസ്ഥയും ഉണ്ടായിരുന്നു. താലൂക്ക് ആശുപത്രിയുടെ പാർക്കിങ് ഏരിയയിലും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച മുതൽ പ്രഖ്യാപിച്ച നിരോധനം കാര്യക്ഷമമായി നടപ്പാക്കാൻ പൊലീസും രംഗത്തുണ്ടായിരുന്നു. നിരോധിതയിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനെത്തിയവരെ പൊലീസ് പിന്തിരിപ്പിച്ചു. ഇതോടെ ആദ്യ ദിനം ചെറിയൊരു ദൂരത്തിൽ പാർക്കിങ് വാഹനങ്ങൾ ഒഴിവായി. എന്നാൽ എല്ലായിടത്തും പൂർണമായും നടപ്പായിട്ടുമില്ല. ഇതിനിടെയാണ് പാർക്കിങ് നിരോധനം തങ്ങളുടെ കച്ചവടത്തെ കാര്യമായി ബാധിച്ചതായി ചൂണ്ടിക്കാട്ടി ഒരു വിഭാഗം വ്യാപാരികൾ പ്രതിേഷധം ഉയർത്തിയത്. വ്യാപാരികൾ ഇക്കാര്യം ചൂണ്ടിക്കാട്ടി മർച്ചൻറ് അസോസിയേഷനെ സമീപിക്കാനുള്ള നീക്കത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.