ചാക്യാർകൂത്ത്

വടക്കാഞ്ചേരി: അകമല ഭാരതീയ വിദ്യാഭവൻ എസ്. രാമകൃഷ്ണൻ മെമ്മോറിയൽ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ കലാമണ്ഡലം അനൂപ് ടി. ശ്രീധരൻറ നേതൃത്വത്തിൽ അരങ്ങേറി. ദ്രൗപദി സ്വയംവരം കഥയാണ് അവതരിപ്പിച്ചത്‌. ഭാരതീയ വിദ്യാഭവനും ഇൻഫോസിസ് ഫൗണ്ടേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ചെയർമാൻ പി.എൻ. രാജൻ ഉദ്ഘാടനം ചെയ്തു. അയോഗ്യനാക്കി വടക്കാഞ്ചേരി: ബ്ലോക്ക് മൾട്ടി പർപ്പസ് സഹകരണ സംഘം ഭരണസമിതി അംഗമായ കെ. അബ്ദുൽ റഹ്മാനെ ഭരണസമിതി അംഗത്വത്തിൽനിന്ന് അയോഗ്യനാക്കി. തൃശൂർ സഹകരണ സംഘം ജോ. രജിസ്ട്രാറാണ് (ജനറൽ) ഉത്തരവിട്ടത്. സംഘത്തിൻെറ വൈസ് പ്രസിഡൻറായിരുന്ന അബ്ദുൽ റഹ്മാൻ എടുത്ത വായ്പ തിരിച്ചടക്കാത്തതിനാൽ അസി. രജിസ്ട്രാർ ഇയാൾക്കെതിരെ നടപടിയെടുത്തിരുന്നു. ഭരണസമിതിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അംഗം ജോ. രജിസ്ട്രാർക്ക് പരാതി നൽകിയിരുന്നു. ഇതിൻെറ അടിസ്ഥാനത്തിലാണ് ഉത്തരവ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.