പട്ടാളം റോഡിലും ശക്തൻ നഗറിലും വഴിയോരക്കച്ചവടം നിരോധിച്ചു

തൃശൂർ: പഴയ പട്ടാളം റോഡ്, കമീഷണറേറ്റ് പരിസരം, ശക്തൻ ബസ് സ്റ്റാൻഡ്, ശക്തൻ ഇന്നർ ബൈപാസ്, മനോരമ ജങ്ഷൻ, മീൻ മാർക്കറ്റ് പരിസരം എന്നിവിടങ്ങളിൽ വഴിയോരക്കച്ചവടം നിരോധിച്ചു. ഒക്ടോബർ 15 മുതൽ നടപ്പിൽ വരുമെന്ന് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ എം.എൽ. റോസി വാർത്തസമ്മേളനത്തിൽ അറിയിച്ചു. 404 വഴിയോരക്കച്ചവടക്കാരെ പുതിയ പട്ടാളം മാർക്കറ്റിനു മുന്നിലെ കേന്ദ്രത്തിൽ പുനരധിവസിപ്പിക്കും. 249 പേർ താൽക്കാലിക തിരിച്ചറിയൽ കാർഡ് കൈപ്പറ്റി. 2013 ഫെബ്രുവരി 16ലെ കൗൺസിൽ യോഗ തീരുമാനമാണ് ആറര വർഷശേഷം നടപ്പാക്കുന്നതെന്നും അവർ വ്യക്തമാക്കി. ഈ പ്രദേശങ്ങളിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കും. ഇവിടെ വഴിയോരക്കച്ചവടം തടയാൻ വിമുക്ത ഭടന്മാരെ കാവലിന് നിയോഗിക്കും. ഇൗ കേന്ദ്രത്തിന് തൊട്ടടുത്ത സ്ഥലത്ത് പാർക്കിങ്ങ് സൗകര്യം ഒരുക്കും. പുതിയ പട്ടാളം റോഡിന് മുൻവശം മുതലുള്ള മൺകല കച്ചവടവും അനുവദിക്കില്ല. നിരോധിച്ചിടങ്ങളിൽ വീണ്ടും കച്ചവടം ചെയ്താൽ എന്തു നടപടിയെടുക്കുമെന്ന് പിന്നീട് കൗൺസിൽ യോഗത്തിൽ തീരുമാനിക്കുമെന്നും റോസി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.