ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച് ഒളിവിൽപോയ പ്രതി 22 വർഷത്തിനു ശേഷം അറസ്​റ്റിൽ

ചാവക്കാട്: . കടപ്പുറം തോട്ടു പറമ്പത്ത് ഇബ്രാഹിമിനേയാണ് (60) ചാവക്കാട് എസ്.ഐ കെ.പി. ആനന്ദിൻെറ നേതൃത്വത്തിൽ സി.പി.ഒ മ ാരായ എം.പി. വിജയൻ, ജയകൃഷ്ണൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. ഇയാളുടെ 38ാമത്തെ വയസ്സിൽ 1997 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 20 വർഷത്തോളം പാലക്കാട് ഒളിവിൽ കഴിയുകയായിരുന്നു. പിന്നീട് മാറിത്താമസിച്ച വയോധികനെ കൊടുങ്ങല്ലൂരിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.