വടക്കേക്കാട്: കൊച്ചനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപക രക്ഷാകർതൃസമിതി പൊതുയോഗം വാർഡംഗം യു.എം. കുഞ്ഞിമുഹമ്മദ് ഉ ദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ബിജു കണ്ടമ്പുള്ളി അധ്യക്ഷത വഹിച്ചു. ഹയർ സെക്കൻഡറി സീനിയർ അധ്യാപകൻ കെ.സി. ഉണ്ണികൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും പ്രിൻസിപ്പൽ മിനി ഡേവിസ് വരവുചെലവു കണക്കും അവതരിപ്പിച്ചു. പ്രധാനാധ്യാപകൻ മുഹമ്മദ് സലിം, പി.ടി.എ നിർവാഹക സമിതി അംഗം ഹരിദാസൻ, അധ്യാപകരായ നദീറ, ഹസീന എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ബിജു കണ്ടമ്പുള്ളി (പ്രസി.), വി.എ. ഫാത്തിമ (വൈസ് പ്രസി.), റമീന (മാതൃസമിതി പ്രസി.), ജിജി (വൈസ് പ്രസി.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.