വാഹന പരിശോധനയിൽ ആഡംബര ബൈക്കുകൾ പിടികൂടി

പേരാമംഗലം: പൊലീസിൻെറ വാഹന പരിശോധനക്കിടെ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്ന തരത്തിലുള്ള ആറ് ആഡംബര ബൈക്കുകൾ പിട ികൂടി. നമ്പർ പ്ലേറ്റ് ചെറിയ രീതിയിൽ തട്ടിയാൽ ഇത് അപ്രത്യക്ഷമാകും. പാർക്കിങ് സമയത്ത് നമ്പർ പ്ലേറ്റ് നിവർത്തി വയ്ക്കുകയും യാത്ര ചെയ്യുമ്പോൾ സീറ്റിനടിയിലേക്ക് മറക്കുകയും ചെയ്യുന്ന തരത്തിലാണ് ഈ വാഹനങ്ങൾക്കുള്ള സംവിധാനം. വർധിച്ചു വരുന്ന മാല മോഷണങ്ങളും മറ്റ് കുറ്റകൃത്യങ്ങൾക്കും ഈ വാഹനങ്ങൾക്ക് പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. നടപടികൾക്ക് ശേഷം മോട്ടോർ വെഹിക്കിൾ വിഭാഗത്തിന് വാഹനങ്ങൾ കൈമാറും. വാഹന പരിശോധനയിൽ കാൽ ലക്ഷം രൂപ പിഴ ഈടാക്കി. എസ്.ഐ കെ.സി. ബൈജുവിൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വാഹനങ്ങൾ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.