എരുമപ്പെട്ടി: ഗവ. ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ, എം.പി.ടി.എ, എസ്.എം.സി എന്നിവയുടെ വാർഷികം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മീന ശലമോൻ ഉദ്ഘാടനം ചെയ്തു. കുഞ്ഞുമോൻ കരിയന്നൂർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ എൻ.കെ. കബീർ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തംഗം സെഫീന അസീസ്, ബാബു ജോർജ്, ജ്യോതി സുനിൽ, പ്രിൻസിപ്പൽ സി.എം. പൊന്നമ്മ, പ്രധാനാധ്യാപകൻ എ.എ. അബ്ദുൽ മജീദ്, എം.എസ്. സിറാജ്, സ്റ്റാഫ് സെക്രട്ടറി എം.എസ്. രാമകൃഷ്ണൻ, സജീവൻ, കെ.എ. സുനിത എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ബാബു ജോർജ് (പ്രസി.), വി.ബി. ജയേഷ് (വൈസ് പ്രസി.), കുഞ്ഞുമോൻ കരിയന്നൂർ (എസ്.എം.സി ചെയർ.), സി.വി. ബേബി (എസ്.എം.സി വൈസ് ചെയർ.), ഹേമ ശശികുമാർ (എം.പി.ടി.എ പ്രസി.), റാണി ഫ്രാൻസിസ് (എം.പി.ടി.എ വൈസ് പ്രസി.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.